മലപ്പുറത്ത് ഒന്നരക്കോടി രൂപയുടെ സ്വര്‍ണ്ണം എക്സൈസ് സംഘം പിടികൂടി

excise parappanangadi copyതിരൂരങ്ങാടി: വാഹനപരിശോധനക്കിടെ രേഖകളില്ലാതെ കാറില്‍ കൊണ്ടുപോകുകയായിരുന്ന 647 പവന്‍ സ്വര്‍ണ്ണം എക്‌സൈസ് സംഘം പിടികൂടി. ദേശീയപാതയില്‍ പൂക്കിപ്പറമ്പ് അങ്ങാടിക്ക് സമീപത്ത് വെച്ചായിരുന്നു സംഭവം. കാറിലുണ്ടായിരുന്ന മുംബൈയില്‍ സ്ഥരിതാമസക്കാരനായ രാജസ്ഥാന്‍ സ്വദേശി രാജേന്ദ്ര സിംഗിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വ്യാഴാഴ്ച വൈകുന്നേരം നാലരയോടെയാണ് സംഭവം. പരപ്പനങ്ങാടി എക്‌സൈസിന്റെ കോമ്പിങ്ങ് പരിശോധനക്കിടെയാണ് സ്വര്‍ണ്ണക്കടത്ത് പിടിയിലായത്. വെന്നിയൂര്‍ ഭാഗത്ത് നിന്നും വന്ന ഇന്‍ഡിക്ക കാര്‍ പരിശോധിച്ചപ്പോള്‍ ബാഗില്‍ നിന്നും സ്വര്‍ണ്ണാഭരണങ്ങളും സ്വര്‍ണക്കട്ടികളും കണ്ടെത്തുകയായിരുന്നു. ഡ്രൈവറെ കൂടാതെ ഇതിലുണ്ടായിരുന്ന രാജേന്ദ്ര സിംഗിനെ ചോദ്യം ചെയ്തപ്പോള്‍ ജ്വല്ലറികളിലേക്ക് സ്വര്‍ണ്ണാഭരണങ്ങള്‍ നിര്‍മ്മിച്ച് വിതരണം ചെയ്യുകയയാരിന്നുന്നാണ് പറഞ്ഞത്. ഇയാളില്‍ നിന്നും മുംബൈയിലെ അക്ഷയ ജ്വല്ലറിയുടെ ബില്ലും ഉണ്ടായിരുന്നു. ഇതിലുണ്ടായിരുന്ന രസീപ്റ്റില്‍ 6087 പവന്റെ സ്വര്‍ണ്ണമാണ് ഉണ്ടായിരുന്നത്. സംശയം തോന്നിയ എകസൈസ് ഇന്‍സ്‌പെക്ടര്‍ എം ഷമീര്‍ വാഹനവും യുവാവിനെയും കസ്റ്റഡിയിലെടുത്ത ശേഷം തിരൂരങ്ങാടി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടു പോയി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആഭരണങ്ങളും സ്വര്‍ണ്ണക്കട്ടകളും തൂക്കി ഉറപ്പു വരുത്തിയത്.
2.956 കിലോഗ്രാം ആഭരണങ്ങളും 2.227 കിലോഗ്രാം സ്വര്‍ണ്ണക്കട്ടികളും ഉള്‍പ്പെട 5.184 കിലോ സ്വര്‍ണ്ണമുണ്ടായിരുന്നു. ആഭരണങ്ങള്‍ 369 പവനും കട്ടികള്‍ 278 പവനും വരും. എല്ലാത്തിനും കൂടി 150 64 292 രൂപ വിലവരും.
പിടിയിലായ രാജേന്ദ്രന്‍ മുംബൈ അക്ഷയ ഗോള്‍ഡിന്റെ റപ്രസിന്റീവാണ്. ഇവരാണ് കേരളത്തിലെ ജ്വല്ലറികളിലേക്ക് ആഭരണങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്നത്. ചൊവ്വാഴ്ച എറണാംകുളത്തെത്തിയ ഇദ്ധേഹം ഇവിടെ നിന്നും ടാക്‌സി കാര്‍ വിളിച്ചു കൊണ്ടോട്ടിയിലേക്ക് വരികയായിരുന്നു. ഇവിടെ സ്വര്‍ണ്ണം നല്‍കിയ ശേഷം മടങ്ങുമ്പോഴാണ് പിടിയിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്ന് തിരൂങ്ങാടി എസ് ഐ കൃഷ്ണന്‍ കുട്ടി പറഞ്ഞു. സ്വര്‍ണ്ണവും കാറും പൊലീസ് കസ്റ്റഡിയിലാണ്.
പരപ്പനങ്ങാടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം ഷമീര്‍, പ്രിവിന്റീവ് ഓഫീസര്‍ പി ഹരിദാസന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം സംഗീത്, പ്രകാശന്‍ എന്നിവരാണ് എക്‌സൈസ് സംഘത്തിലുണ്ടായിരുന്നത് മാസങ്ങള്‍ക്കുമുമ്പ് പരപ്പനങ്ങാടിയില്‍ വെച്ച കോമ്പിങ്ങ് ഡ്യുട്ടക്കിടെ ഒമ്പത് ലക്ഷത്തോളം രൂപയുടെ കുഴല്‍പ്പണം പിടികൂടിയിരുന്നു്.