സ്വര്‍ണാഭരണത്തിലെ തൂക്കക്കുറവ്: കോടതി ശിക്ഷിച്ചു

എടപ്പാള്‍: സ്വര്‍ണാഭരണത്തില്‍ തൂക്കം കുറച്ച് വില്‍പ്ന നടത്തിയതുമായി ബന്ധപ്പെട്ട് എടപ്പാളിലെ സ്ഥാപനത്തിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസിലെ ഒമ്പത് പ്രതികള്‍ക്ക് പൊന്നാനി ജൂഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 9300 രൂപ പിഴ വിധിച്ചു. പിഴ അടയ്ക്കാത്ത പക്ഷം ജയില്‍ ശിക്ഷയും വിധിച്ചിട്ടുണ്ട്. മലപ്പുറം ലീഗല്‍ മെട്രോളജി ഫ്‌ളൈയിങ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ തൂക്കക്കുറവ് കണ്ടെത്തിയതിനെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടിയുണ്ടായത്.