ഗാന്ധി ജയന്തി ദിനത്തില്‍ ഗോഡ്‌സെയുടെ പ്രതിമ അനാച്ഛാദനം ചെയ്ത് ഹിന്ദു മഹാസഭ

godseമീററ്റ:് ഗാന്ധിജയന്തി ദിനത്തില്‍ മഹാത്മാ ഗാന്ധിയുടെ ഘാതകനായ നാഥുറാം വിനായക് ഗോട്‌സെയുടെ പ്രതിമ അനാച്ഛാദനം ചെയ്ത് അഖില ഭാരതീയ ഹിന്ദു മഹാസഭ. ഇവരുടെ ആസ്ഥാനമായ മീററ്റിലെ ശാരത റോഡിലുള്ള ഓഫീസിന് മുന്‍വശത്താണ് ഞായറാഴ്ച ഗോഡ്‌സെയുടെ പ്രതിമ അനാച്ഛാദനം ചെയ്തത്.

2014ലിലാണ് ഈ പ്രതിമ സ്ഥാപിക്കാനുള്ള ശ്രമം ആദ്യം നടന്നത്.് പോലീസ് അത് തടയുകയായിരുന്നു. പിന്നീട് ഗാനധിജയന്തി ദിനം ‘ ധിക്കാര്‍ ദിന’ മായാണ് ഹിന്ദുമഹാസഭ ആചരിക്കുത്.

ഗോഡ്‌സെയുടെ പ്രതിമ അനാച്ഛാദനം ചെയ്യാന്‍ ഇതിലും പറ്റിയ ദിനമില്ലെന്ന് ഹിന്ദു മഹാസഭയുടെ അഖിലേന്ത്യ വൈസ് പ്രസിഡന്റ് അശോക് ശര്‍മ്മ പറഞ്ഞു. ഗാന്ധിജിക്ക് പകരം ഇന്ത്യക്കാരെല്ലാം് ഗോഡ്‌സെയെ ആരാധിക്കാന്‍ തയ്യാറാവണമെന്ന് അശോക് ശര്‍മ്മ ആഹ്വാനംചെയ്തു.
രണ്ടടി ഉയരവും വീതിയുമാണ് പ്രതിമക്കുള്ളത്. ജയ്പുരില്‍ നിന്നുമെത്തിച്ച ഈ പ്രതിമക്ക് 45000 രൂപയാണ് ചെലവ് വന്നത്.