Section

malabari-logo-mobile

സ്വര്‍ണ്ണകപ്പ്‌ കോഴിക്കോടിനും പാലക്കാടിനും സ്വന്തം

HIGHLIGHTS : ഇനി മമ ത്സരങ്ങളില്ല. അടുത്ത കലോത്സവത്തിന്‌ എറണാകുളത്തുവെച്ച്‌ കാണാമെന്ന ഉപചാരത്തോടെ സ്‌കൂള്‍ കലോത്സവത്തിലെ കലാകിരീടം ആതിഥേയരായ കോഴിക്കോടും പാലക്കാട...

ഇനി മമ ത്സരങ്ങളില്ല. അടുത്ത കലോത്സവത്തിന്‌ എറണാകുളത്തുവെച്ച്‌ കാണാമെന്ന ഉപചാരത്തോടെ സ്‌കൂള്‍ കലോത്സവത്തിലെ കലാകിരീടം ആതിഥേയരായ കോഴിക്കോടും പാലക്കാടും പങ്കിട്ടു.916 പോയിന്റുകളോടെ ഒന്നാംസ്ഥാനം നേടിയ ഇവര്‍ അവസാനനിമിഷം വരെ ഇഞ്ചോടിഞ്ച്‌ പോരാട്ടമാണ്‌ കാഴ്‌ചവെച്ചത്‌. 899 പോയിന്റുമായി തൃശൂര്‍ രണ്ടാംസ്ഥാനത്തെത്തി.889 പോയിന്റുമായി കണ്ണൂര്‍ മൂന്നാമതെത്തി. അപ്പീലുകളുടെ എണ്ണം കലോത്സവത്തിന്റെ തെളിച്ചം കുറച്ചെങ്കിലും തുടര്‍ച്ചയായി ഒമ്പതാം തവണയും സ്വര്‍ണക്കപ്പ്‌ നേടിയതിന്റെ ആവേശത്തിലായിരുന്നു കോഴിക്കോട്‌.
വിവിധ ജില്ലകളുടെ മത്സരഫലങ്ങള്‍ മലപ്പുറം(870),എറണാകുളം(860)ആലപ്പുഴ(846),കോട്ടയം(844),കെല്ലം(839),തിരുവനന്തപുരം(833),കാസര്‍ഗോഡ്‌(832),വയനാട്‌(811),പത്തനംതിട്ട(748),ഇടുക്കി(720)

എറണാകുളത്ത്‌ അടുത്ത വര്‍ഷം നടക്കുന്ന സ്‌കൂള്‍ കലോല്‍സവത്തില്‍ ഏറെ പ്രചാരമുള്ള ആദിവാസി -ഗോത്രവര്‍ഗ കലകള്‍ ഉള്‍പ്പെടുത്തുമെന്നും കലോത്സവ സമയം ടൂറിസം കലണ്ടറില്‍ ഉള്‍പ്പെടുത്തുമെന്നും വേദികളിലെ അനോരോഗ്യ പ്രവണതകള്‍ ഇല്ലാതാക്കാന്‍ കലോത്സവ നിയമാവലികള്‍ പരിഷ്‌കരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പി കെ അബ്‌ദുറബ്ബ്‌ പറഞ്ഞു. അമ്പത്തഞ്ചാം കേരള സ്‌കൂള്‍ കലോത്‌സവത്തിന്റെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായികുന്നു അദ്ദേഹം. കലോത്സവത്തിലെ അപ്പീല്‍ പ്രളയം ഇല്ലതാക്കുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊളളുമെന്നും മന്ത്രി പറഞ്ഞു.
എല്ലാ വര്‍ഷവും നടക്കുന്ന കലോത്സവത്തില്‍ നിരവധി വിദേശികള്‍ എത്തിച്ചേരുന്നതിനാല്‍ കലോത്സവം നമ്മുടെ ടൂറിസം കലണ്ടറില്‍ ഉള്‍പ്പെടുത്തുന്നത്‌ ലോകമെങ്ങുമുള്ള കലാപ്രേമികള്‍ക്ക്‌ ഉപകാരമായിരിക്കും. കുട്ടികളുടെ കലോത്സവം പൊതുജനങ്ങള്‍ക്ക്‌ നേരിട്ട്‌ ആസ്വദിക്കുന്നതിനായി സിഡിയും ഡിവിഡിയും ലഭ്യമാക്കുന്നതിന്‌ നടപടി സ്വീകരിക്കും. രചനാ മത്സരങ്ങള്‍ എല്ലാവര്‍ക്കും കാണുന്നതിനായി അടുത്ത വര്‍ഷം മുതല്‍ ഇവയുടെ പ്രദര്‍ശനത്തിന്‌ സാഹചര്യമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന കായിക മേള മലപ്പുറം ജില്ലയിലും സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം പത്തനംതിട്ടയിലും അധ്യാപക കലോത്സവം കാസര്‍കോട്‌ ജില്ലയിലും നടക്കുമെന്ന്‌ മന്ത്രി അറിയിച്ചു. സംസ്ഥാന കായിക മേളയ്‌ക്ക്‌ അടുത്തവര്‍ഷം മുതല്‍ 101 പവന്റെ സ്വര്‍ണ്ണ ക്കപ്പ്‌ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!