Section

malabari-logo-mobile

ഗോവയില്‍ ജെറ്റ് എയര്‍വേയ്‌സ് വിമാനം റണ്‍വേയില്‍ നിന്നു തെന്നിമാറി; വന്‍ദുരന്തം ഒഴിവായി

HIGHLIGHTS : പനജി :ഗോവയിലെ ദബോലിം വിമാനത്താവളത്തില്‍ റണ്‍വേയില്‍ നിന്ന് ജെറ്റ് എയര്‍വേയ്സ് വിമാനം തെന്നി മാറി. റണ്‍വേയില്‍ നിന്ന് തെന്നി മാറിയ വിമാനം മണല്‍ തിട്...

പനജി :ഗോവയിലെ ദബോലിം വിമാനത്താവളത്തില്‍ റണ്‍വേയില്‍ നിന്ന് ജെറ്റ് എയര്‍വേയ്സ് വിമാനം തെന്നി മാറി. റണ്‍വേയില്‍ നിന്ന് തെന്നി മാറിയ വിമാനം മണല്‍ തിട്ടയില്‍ ഇടിച്ചു നിന്നു. ചൊവ്വാഴ്ച രാവിലെ അഞ്ചു മണിയോടെയാണ് സംഭവം. പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെയാണ് വിമാനം റണ്‍വേയില്‍നിന്നു തെന്നി മാറിയത്.

അപകടത്തില്‍ 15 യാത്രക്കാര്‍ക്ക് പരിക്കേറ്റു. സഡന്‍ ബ്രേക്കിട്ടതിന്റെ ആഘാതത്തില്‍ റണ്‍വേയില്‍ വട്ടം കറങ്ങിയാണ് വിമാനം മണതിട്ടയില്‍ ഇടിച്ചത്. ഏഴ് ജീവനക്കാര്‍ ഉള്‍പ്പെടെ 161 യാത്രക്കാരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. ഗോവയില്‍ നിന്നു മുംബൈയിലേക്ക് പുറപ്പെടാനൊരുങ്ങിയ 9 ഡബ്ള്യൂ 2374 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തിന് ശേഷം മുഴുവന്‍ യാത്രക്കാരെയും സുരക്ഷിതമായി വിമാനത്തിനു പുറത്തെത്തിച്ചു. പരുക്കേറ്റവര്‍ക്ക് ആവശ്യമായ വൈദ്യസഹായം നല്‍കി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

sameeksha-malabarinews

അപകട കാരണം എന്താണെന്ന് ഇതു വരെ വ്യക്തമല്ല. അപകടത്തെ തുടര്‍ന്ന് താത്കാലികമായി അടച്ചിട്ട ദബോലിം വിമാനത്താവളം 9. 30 ഓടെ പ്രവര്‍ത്തനം ആരംഭിച്ചു. അപകടത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!