15 വിദ്യാര്‍ത്ഥിനികളെ പീഢിപ്പിച്ച 7 അധ്യാപകര്‍ പിടിയില്‍


child abuseഭുവനേശ്വര്‍:  ഒരു സ്‌കുളിലെ പതിനഞ്ചോളം വിദ്യാര്‍ത്ഥനികളെ പീഢിപ്പിച്ച കേസില്‍ 7 അധ്യാപകരെ അറസ്റ്റ്‌ ചെയ്‌തു, ഒഡീഷയിലെ കോരോപുത്‌ ജില്ലയിലെ ദമാന്‍ ജോതിയിലെ ഒരു സ്വകാര്യ സ്‌കുളിലെ 8,9 ക്ലാസുകളിലെ പെണ്‍കുട്ടികളെയാണ്‌ ആ വിദ്യാലയത്തിലെ തന്നെ അധ്യാപകര്‍ പീഡിപ്പിച്ചിരിക്കുന്നത്‌.

ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ക്ക്‌ വിദ്യാര്‍ത്ഥികളില്‍ നിന്ന്‌ ലഭിച്ച പരാതിയെ കുറിച്ച നടത്തിയ അന്വേഷിണത്തിലാണ്‌ സമുഹമനസാക്ഷിയെ ഞെട്ടിച്ച കഥകള്‍ പുറത്തുവന്നതയ്‌ . ജുലൈ 19 ന്‌ സ്‌കൂളിലെത്തിയ ശിശുക്ഷേമ സംരക്ഷണ ഓഫസര്‍ നടത്തിയ അന്വേഷണത്തിലും തിരിച്ചറിയില്‍ പരിശോധനയിലും ലൈംഗികചുഷണം നടത്തിയ അധ്യാപകരെ തിരിച്ചറിയുകയായിരുന്നു.
ക്ലാസ്‌മുറികളിലും മൈതാനത്തും ലൈബ്രറിയിലും വെച്ചാണ്‌ പീഡിപ്പിക്കപ്പെട്ടന്നാണ്‌ മൊഴി. ജില്ലാ ഭറണാധികാരിയുടെ നിര്‍ദ്ദേശപ്രകാരം പോലീസ്‌ കേസെടുത്തു.