ഗസല്‍മഴ പെയ്‌തിറങ്ങിയപ്പോള്‍

ghazal umbaiകോഴിക്കോട്‌: വേനല്‍ചൂടില്‍ എരിപൊരി കൊള്ളുന്ന കോഴിക്കോടന്‍ ജനതയ്‌ക്ക്‌ കുളിര്‍മഴയായി ഉമ്പായിയുടെ ഗസല്‍ സന്ധ്യ. കോഴിക്കോട്‌ സരോവരം ബയോപാര്‍ക്കിന്‌ എതിര്‍വശത്ത്‌ ഒലീവ്‌ ഗ്രൗണ്ടില്‍ നടക്കുന്ന ബിബ്ലിയോ 2015 വ്യാപാര വിപണനമേളയുടെ ഭാഗമായി നിറഞ്ഞുകവിഞ്ഞ സദസ്സിനു മുമ്പിലാണ്‌ ഉമ്പായി ഗസല്‍ സന്ധ്യ അവതരിപ്പിച്ചത്‌.

മലയാളത്തിലെയും ഹിന്ദുസ്ഥാനി സംഗീത്തതിലെ സന്ധ്യാരാഗങ്ങളായ മാര്‍വയിലും യമനിലും ഒഴുക്കിവിട്ട ഗാനങ്ങള്‍ രണ്ടര മണിക്കൂറോളം സദസ്സിനെ കോരിത്തരിപ്പിച്ചു.