Section

malabari-logo-mobile

ബ്രസീല്‍ തകര്‍ന്നടിഞ്ഞു…. ജര്‍മ്മനി… ജര്‍മ്മനി മാത്രം

HIGHLIGHTS : ബെലോ ഹൊറിസോണ്ട: മറാക്കാനയിലെ ദുരന്തം മായ്ച്ചുകളയാന്‍ ഇറങ്ങിയ ബ്രസീലിയന്‍ ദേശീയ ഫുട്‌ബോള്‍ ടീം ഫുട്‌ബോളിനെ ജീവവായുവായ് കണ്ട ജനതക്ക് നല്‍കിയത് ഒരു വ...

 

brazil 2
ബെലോ ഹൊറിസോണ്ട:  മറാക്കാനയിലെ ദുരന്തം മായ്ച്ചുകളയാന്‍ ഇറങ്ങിയ ബ്രസീലിയന്‍ ദേശീയ ഫുട്‌ബോള്‍ ടീം ഫുട്‌ബോളിനെ ജീവവായുവായ് കണ്ട ജനതക്ക് നല്‍കിയത് ഒരു വന്‍ദുരന്തം. ബ്രസൂക്ക ലോകകപ്പിന്റെ സെമിഫൈനലില്‍ കരുത്തരായ ജര്‍മ്മനി കാനറികളെ കൂട്ടക്കുരുതി നടത്തി. ലോകകപ്പ് ഫുട്‌ബോള്‍ സെമി ഫൈനല്‍ ചരിത്രത്തില്‍ ഇതു വരെ ഇത്തരമൊരു തോല്‍വിക്ക് സാക്ഷ്യം വഹിച്ചിട്ടില്ല. ഒന്നിനെതിരെ ഏഴു ഗോളുകളാണ് ജര്‍മ്മനി ബ്രസീലിന്റെ പോസ്റ്റിലടിച്ചുകയറ്റിയത്.

ബ്രസീലിന്റെ ആക്രമണത്തോടെയായിരുന്നു കളിയുടെ തുടക്കം. 50 സെക്കന്റ് പിന്നിട്ട്‌പ്പോള്‍ തന്നെ ജര്‍മ്മനി ഒരു കോര്‍ണര്‍ വഴങ്ങി. എന്നാല്‍ ഇതല്ലാം പത്തുമിനറ്റ് മാത്രമാണ് നീണ്ടുനിന്നത്. പിന്നെ കഥയാകെ മാറി. കോര്‍ണര്‍കിക്കില്‍ നിന്നും പറന്നിറങ്ങിയ പന്ത് മാര്‍ക്ക് ചെയ്യാതെ നിന്നിരുന്ന മുള്ളര് ലക്ഷ്യത്തിലേക്ക് തട്ടിയിട്ടപ്പോള്‍ ബ്രസീലിന്റെ പ്രതിരോധനിരയെ കുറിച്ച് സംശയം തോന്നിതുടങ്ങിയിരുന്നു. ഒരു ഗോള്‍ വീണതോടെ പ്രതിരോധത്തിന്റെ ബാലപാഠങ്ങള്‍ പോലും മറന്ന് ആക്രമിച്ച് കളിക്കാന്‍ ശ്രമിച്ച ബ്രസീലിന് തക്ക മറുപടിയാണ് ജര്‍മ്മനി കളിയുടെ 23 മിനിറ്റ് മുതല്‍ മുപ്പതു മിനിറ്റുവരെ നല്‍കിയത്. ഈ ഏഴു മിനിറ്റില്‍ ബ്രസീലിയന്‍ വലയില്‍ വീണത് നാലു ഗോളുകള്‍. ചില ഗോളുകള്‍ റീപ്ലേ ആണെന്ന് തോന്നിപ്പിക്കുന്ന വേഗതിയില്‍. അവിശ്യസനീയമായ ദുരന്തം കണ്ട് പൊട്ടിക്കരയുന്ന ആരാധകര്‍, നായകനും പടനായകനുമില്ലാതെ ആത്മവിശ്യാസം നഷ്ടപ്പെട്ട് കളത്തില്‍ ദിശാബോധമില്ലാതെ അലയുന്ന കളിക്കാര്‍. ഓടിയൊളിക്കാനിടമില്ലാതെ അസ്വസ്ഥായ സ്‌കോളാരി. ആദ്യപകുതി അവസാനിക്കുമ്പോള്‍ ജര്‍മ്മനി 5 ഗോളുകള്‍ക്ക് മുന്നില്‍.

sameeksha-malabarinews

മുള്ളര്‍ക്കു പിന്നാലെ 23ാം മിനിറ്റില്‍ ചരത്രിത്തിലേക്കാ3ണ് മിറസ്ലോവ് ക്ലോസെ പന്തടിച്ചുകയറ്റിയത്. ലോകകപ്പില്‍ ഏറ്റവുമധികം ഗോള്‍ നേടിയ കളിക്കാരന്‍ എന്ന പദവി മറ്റൊരു ബ്രസീലുകാരന്റെ കയ്യില്‍ നിന്ന് ക്ലോസെ പിടച്ചുവാങ്ങി. ഇതോടെ ക്ലോസെയുടെ സമ്പാദ്യം 16 ഗോള്‍. റൊണാള്‍ഡോയുടെ പതിനഞ്ച് ഗോള്‍ നേട്ടം മറികടക്കാന്‍ ബ്രസീലിനെതിരെ തന്നെ ഗോളടിക്കാനായത് മറ്റൊരു ചരിത്രമായി.
രണ്ടു മിനിറ്റിനകം ഫിലിപ്പ് ലാമിന്റെ പാസില്‍ ടോണിക്രൂസിന്റെ വക മൂന്നാമത്തെ ഗോള്‍.എന്താണ് സംഭവിച്ചതെന്ന് തിരച്ചറിയാനാകാതെ ഞെട്ടിത്തരിച്ച ബ്രസീലിന്റെ വലയിലേക്ക് രണ്ട് മിനിറ്റിനുളളില്‍ വീണ്ടും ടോണി ക്രൂസിന്റെ ചാട്ടുളി. വാവിട്ട് കരയുന്ന ബ്രസീലയന്‍ ആരാധകരോ മനം ചത്ത കളിക്കാരോ ജര്‍മ്മനിയുടെ മുന്നിലില്ലായിരുന്നു. യാതൊരു ദാക്ഷ്യണവുമില്ലാതെ ജര്‍മ്മനി എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചകൊണ്ടിരുന്നു. ഇത്തവണ സമി ഖദീരയുടെ വകയായിരുന്നു ഗോള്‍. ഓസിലിന് നല്‍കിയും തിരിച്ചുവാങ്ങുകയും ചെയ്ത പന്ത് കൊണ്ട് സമി ഖരീദ നിസ്സഹായരായ ബ്രസീലിന്റെ നെഞ്ചിലേക്ക് നിറയൊഴിച്ചു.germany

രണ്ടാം പകുതിയില്‍ തുടക്കത്തില്‍ ആക്രമിച്ച് കളിച്ച ബ്രസീലിന് ഇത് അധികനേരം തുടരാനായില്ല. 69ാം മിനിറ്റില്‍ പകരക്കാരനായ ഷുര്‍ളെ മനോഹരമായി വീണ്ടും സ്‌കോര്‍ചെയ്തു. സ്‌ക്രീനില്‍ 6-0. തീര്‍ന്നില്ല 79ാം മിനിറ്റില്‍ വീണ്ടും ഷുര്‍ളെ ബ്രസീലിനെ മാനം കെടുത്തി. സ്‌കോര്‍ 7-0.

പിന്നീട് ദയാവധം കാത്തുകിടന്ന ബ്രസീലിന്റെ ആശ്യാസ ഗോള്‍ കളിയുടെ അവസാനമിനിറ്റില്‍ ഓസ്‌കാറുടെ വക. ഈ ലോകകപ്പില്‍ ആഹ്ലാദാരവങ്ങളില്ലാത്ത ആദ്യഗോള്‍. സ്‌കോര്‍ 7-1..

മുപ്പത്തിയെട്ടു വര്‍ഷം മുന്‍പാണ്് തങ്ങളുടെ നാട്ടുകാര്‍്ക്കു മുന്നില്‍ വച്ച് ബ്രസീല്‍ ഒരു കളി തോറ്റിട്ടുള്ളത്. ഈ കാലയളവില്‍ നാട്ടില്‍ കളിച്ച 64 മത്സരങ്ങിളിലും ബ്രസീല്‍ ജയിച്ച ചരിത്രമാണുള്ളത്. 1975ലെ കോപ്പെ അമേരിക്കയുടെ സെമിയില്‍ പെറുവിനോടാണ് ബ്രസീല്‍ അന്ന് തോറ്റത്. അതിന് സാക്ഷിയായതാകടെടെ ബെല ഹോറിസോണ്ടയെന്ന ഈ നഗരം തന്നെയായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!