അമ്മ സംഘടനയുടെ ജനറല്‍ ബോഡി പൃത്വിരാജും, ഫഹദും പങ്കെടുക്കുന്നില്ല: വിമന്‍ കളക്ടീവും വിട്ടുനില്‍ക്കുന്നു

കൊച്ചി : താരസംഘടനയായ അമ്മയുടെ ജനറല്‍ബോഡി യോഗത്തില്‍ നിന്നും വനിതാ താരങ്ങളുടെ ഗ്രൂപ്പായ വിമന്‍ കളക്ടീവ് വിട്ടുനിന്നു. യുവതാരങ്ങളായ പൃത്വിരാജും, ഫഹദ്ഫാസിലും യോഗത്തില്‍ പങ്കെടുക്കാത്തതും ചര്‍ച്ചയാകുന്നു.

നടിയ ആക്രമിച്ച കേസില്‍ ദിലീപ് പ്രതിയായതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളും ആ വിഷയത്തില്‍ ഭുരിപക്ഷം താരങ്ങളും കൈക്കൊണ്ട നിലപാടുകളോടുമുളള പ്രതിഷേധമാണ് വിമന്‍കളക്ടീവ് അംഗങ്ങള്‍ യോഗത്തില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ ഇടയാക്കിയതെന്നാണ് സൂചന.

കൊച്ചിയിലെ സ്വകാര്യഹോട്ടലില്‍ വെച്ചാണ് ജനറല്‍ബോഡിയോഗം നടക്കുന്നത്. മാധ്യമങ്ങള്‍ക്ക് ഇവിടേക്ക് പ്രവേശനമില്ല. പകരം അമ്മയുടെ ഫേസ്ബുക്ക് പേജിലൂടെ ചടങ്ങകുളുടെ ലൈവ് ടെലികാസ്റ്റ് ചെയ്യുന്നുണ്ട്.

നടി ആക്രമിക്കപ്പെട്ടസംഭവത്തന് ശേഷം നടക്കുന്ന രണ്ടാമത്തെ വാര്‍ത്താസമ്മേളനമാണിത്. കഴിഞ്ഞ വാര്‍ത്താസമ്മേളനത്തില്‍ ദിലീപമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ സിനിമാതാരങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ പ്രകോപിതരാകുകയും കൂകിവിളിക്കുകയും ചെയ്തിരുന്നു.

കേസന്വേഷണത്തിന്റെ നാള്‍വഴികളില്‍ ദിലീപ് പ്രതിയായതോടെ അമ്മ സംഘടന തന്നെ കടുത്ത പ്രതിരോധത്തിലായിരുന്നു. തുടര്‍ന്ന് പൃത്വിരാജും, ആസിഫ് അലിയുടമടക്കമുള്ള യുവനടന്‍മാരും നടികളിലെ വനിതാകൂട്ടായ്മയും ദിലീപിനെതിരെ നടപടി ആവിശ്യപ്പെടുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് നിവര്‍ത്തിയില്ലാതെയാണ് ദിലീപിനെതിരെ സംഘടന നടപടിയെടുത്തത്.

ഇന്നത്തെ യോഗത്തില്‍ അമ്മയുടെ പ്രസിഡന്റ് സ്ഥാനം മോഹന്‍ലാല്‍ ഏറ്റെടുത്തു. ഇന്നസെന്റ് എംപി എന്നനിലയില്‍ പ്രവര്‍ത്തിക്കാനുള്ളതിനാല്‍ ആവിശ്യപ്പെട്ടതനുസരിച്ചാണ് ഈ മാറ്റമെന്നാണ് റിപ്പോര്‍ട്ട്. അതേ സമയം പുതുതായി തിരഞ്ഞെടുത്ത കമ്മറ്റിയുടെ എക്‌സിക്യുട്ടീവില്‍ വനിതകളുടെ എണ്ണം നാലായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ശ്വേതാമേനോന്‍, ഹണി റോസ്, മുത്തുമണി, രചന നാരായണന്‍കുട്ടി എന്നിവരാണ് പുതുതായി എക്‌സിക്യുട്ടീവിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

എംഎല്‍എമാരായ മുകേഷും, ഗണേഷ്‌കുമൂറും വൈസ് പ്രസിഡന്റുമാരാണ് സിദ്ധീഖ് സെക്രട്ടറിയാകും, ജഗദീഷ് ട്രഷററും.

കുഞ്ചാക്കോ ബോബനെ പ്രസിഡന്റ് ആക്കണമെന്ന് വനിതാ കൂട്ടായ്മ ആവിശ്യപ്പെട്ടതായാണ് സൂചന. എന്നാല്‍ ഇത് അംഗീകരിക്കപ്പെട്ടില്ല.

Related Articles