സ്വവര്‍ഗ്ഗ ലൈംഗികത തെറ്റല്ലെന്ന്‌ ആര്‍എസ്‌എസ്‌

rssമുംബൈ: സ്വവര്‍ഗ്ഗ ലൈംഗികത തെറ്റല്ലെന്ന്‌ ആര്‍എസ്‌എസ്‌. ഇന്ത്യ ടുഡേ സംഘടിപ്പിച്ച കോണ്‍ക്ലേവിലാണ്‌ ആര്‍എസ്‌എസ്‌ ജനറല്‍ സെക്രട്ടറി ദത്രേത്രിയ ഹോസബിള്‍ ഇക്കാര്യം വ്യക്തമാക്കിയത്‌. ഒരാളുടെ ലൈംഗികമായ താല്‍പ്പര്യം ഒരിക്കലും തെറ്റെല്ലെന്നാണ്‌ ആര്‍എസ്‌എസിന്റെ അഭിപ്രായമെന്നും അദേഹം പറഞ്ഞു. എന്താണ്‌ സ്വവര്‍ഗ്ഗ ലൈംഗികത സംബന്ധിച്ച ആര്‍എസ്‌എസ്‌ നിലപാട്‌ എന്ന ചോദ്യത്തിന്‌ ഉത്തരമായാണ്‌ ഇക്കാര്യം പറഞ്ഞത്‌.

ഇതോടെ സ്വര്‍ഗ്ഗ ലൈംഗികതയെ കുറ്റകമായി കാണുന്ന ഐപിസിയിലെ സെക്ഷന്‍ 377 നീക്കം ചെയ്യാനുള്ള നിയമ നിര്‍മ്മാണത്തിന്‌ സര്‍ക്കാറിന്‌ വഴിതുറന്നു എന്ന്‌ാണ്‌ ദേശീയതലത്തിലുള്ള വിലയിരുത്തല്‍. അടുത്തിടെ ഈ നിയമം നീക്കം ചെയ്യാനുള്ള കോണ്‍ഗ്രസ്‌ എം പി ശശിതരൂരിന്റെ സ്വകാര്യ ബില്ല്‌ ബിജെപി എംപിമാര്‍ അടക്കം എതിര്‍ത്തിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ്‌ ആര്‍എസ്‌എസിന്റെ പുതിയ നിലപാട്‌.

എന്നാല്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി അടക്കമുള്ളവര്‍ ഗേ നിയമ പരിരകഷ നല്‍കുന്നിതനെ അനുകൂലിക്കുന്ന അഭിപ്രായങ്ങളാണ്‌ പ്രകടിപ്പിച്ചത്‌. ഗേ റൈറ്റ്‌ സംബന്ധിച്ച്‌ ചര്‍ച്ച ആവശ്യമാണെന്നാണ്‌ ബിജെപി ജറല്‍ സെക്രട്ടറി റാം മാധവും അടുത്തിടെ അഭിപ്രായപ്പെട്ടത്‌.