സ്വവര്‍ഗാനുരാഗികള്‍ ജഡ്ജിയുടെ കോലം കത്തിച്ചു

കോഴിക്കോട് : സ്വവര്‍ഗ്ഗ രതി നിയമവിരുദ്ധവും ക്രിമിനല്‍ കുറ്റവുമാണെന്ന സുപ്രീം കോടതി വിധിയില്‍ പ്രതിഷേധിച്ച് സ്വവര്‍ഗ്ഗാനുരാഗികള്‍ കോഴിക്കോട് സുപ്രീംകോടതി ജഡ്ജിയുടെ കോലം കത്തിച്ചു.

ഉച്ചക്ക് 1.30 ഓടെ കോഴിക്കോട് മുതലകുളത്ത് വെച്ചാണ് പ്രതിഷേധക്കാര്‍ ജസ്റ്റിസ് സിങ്‌വിയുടെ കോലം കത്തിച്ചത്. സ്വവര്‍ഗ്ഗനുരാഗികള്‍ക്ക് അവരുടേതായ സ്വാതന്ത്ര്യമുണ്ടെന്നും ഒരു വ്യക്തിയുടെ ലൈംഗികത വ്യക്തിപരമായ കാര്യമാണെന്നും അതില്‍ സുപ്രീം കോടതി വിധിക്ക് പ്രാധാന്യമില്ലെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. പാര്‍ലമെന്റില്‍ നിന്നും അനുകൂലമായ തീരുമാനം തങ്ങള്‍ക്കുണ്ടാകുമെന്നും അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

മലബാര്‍ കള്‍ച്ചറല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തിലാണ് പ്രതിഷേധ പ്രകടനം നടത്തിയത്.