ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ചു; ഒഴിവായത് വന്‍ ദുരന്തം

adupതാനൂര്‍: മൂലക്കല്‍ സ്വദേശി കുഞ്ഞിമൂസയുടെ വീട്ടിലാണ് പാചകം ചെയ്യുന്നതിനിടയില്‍ ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ചത്. രാവിലെ 9 മണിയോടെയാണ് സംഭവം നടന്നത്. ഗ്ലാസ്‌ടോപ്പ് ഉപയോഗിച്ചുള്ള അടുപ്പാണ് തകര്‍ന്നത്. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ വീട്ടിന്റെ ടെറസിന് വിള്ളല്‍ വീണു. ആസമയത്ത് കുഞ്ഞിമൂസയുടെ ഭാര്യയും മകളുമാണ് വീട്ടിലുണ്ടായിരുന്നത്. മറ്റാവശ്യങ്ങള്‍ക്കായി രണ്ടുപേരും അടുക്കളയില്‍ നിന്ന് മാറിയ സമയത്താണ് അപകടമുണ്ടായത്. ഉടന്‍തന്നെ അടുപ്പും സിലിണ്ടറും തമ്മിലുള്ള ബന്ധം വിച്ഛേദിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു.

ഏകദേശം 200 മീറ്റര്‍ വരെ അകലത്തില്‍ പൊട്ടിത്തെറിയുടെ ശബ്ദം കേട്ടതായി നാട്ടുകാര്‍ പറഞ്ഞു.