വട്ടപ്പാറ വളവില്‍ ടാങ്കര്‍ മറിഞ്ഞു;ഗ്യാസ്‌ ചോരുന്നു

Untitled-1 copyമലപ്പുറം: വളാഞ്ചേരി വട്ടപ്പാറവളവില്‍ ഗ്യാസ്‌ ടാങ്കര്‍ മറിഞ്ഞു. ഗ്യാസ്‌ ചോര്‍ന്നു കൊണ്ടിരിക്കുകയാണ്‌ അപകടത്തെ തുടര്‍ന്ന്‌ സമീപത്തെ വീടുകളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്‌. അഗ്നിശമനസേനയും പോലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന്‌ നേതൃത്വം നല്‍കിക്കൊണ്ടിരിക്കുകയാണ്‌.

ഇന്നു രാവിലെ 8.30 ഓടെയാണ്‌ അപകടം സംഭവിച്ചത്‌. മംഗലാപുരത്തുനിന്നും കൊച്ചിയിലേക്ക്‌ പോവുകയായിരുന്ന ടാങ്കര്‍ വളവ്‌ തിരിയുന്നതിനിടെ നിയന്ത്രണം വിട്ട്‌ സമീപത്തെ പുരയിടത്തിലേക്ക്‌ മറിയുകയായിരുന്നു.