ഖത്തറില്‍ ഗ്യാസ് സിലിണ്ടര്‍ മോഷ്ടിച്ച പ്രതികള്‍ക്ക് ഒരുവര്‍ഷം തടവ്

ദോഹ: ഗ്യാസ് സിലിണ്ടറുകള്‍ മോഷ്ടിച്ച പ്രതികള്‍ക്ക് ഒരു വര്‍ഷം തടവും തുടര്‍ന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടു. വ്യാപരാ സ്ഥാപനത്തില്‍ നിന്ന് 12 സിലിണ്ടറുകള്‍ മോഷ്ടിച്ച കേസിലെ പ്രതികള്‍ക്കാണ് കോടതി ശിക്ഷ വിധിച്ചത്.

ആറുപേര്‍ക്കാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. പ്രതികള്‍ വാഹനത്തിലെത്തി സിലിണ്ടര്‍ മോഷ്ടിക്കുകയും വില്‍പ്പന നടത്തുകയും ചെയ്‌തെന്നാണ് കേസ്.

ഗ്യാസ് വില്‍പ്പന നടത്തുന്ന വാഹനങ്ങളില്‍ നിന്ന് ഗ്യാസ് മോഷ്ടിക്കുന്ന സംഘമാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി.