Section

malabari-logo-mobile

പാചകവാതക സിലിണ്ടറുകള്‍ ഇനി പെട്രോള്‍ പമ്പുകള്‍ വഴി

HIGHLIGHTS : ദില്ലി: ഇനി മുതല്‍ രാജ്യത്തെ പെട്രോള്‍ പമ്പുകള്‍ വഴി പാചകവാതക സിലണ്ടറുകള്‍ വിതരണം ചെയ്യുന്ന പദ്ധതി

gas cylinderദില്ലി: ഇനി മുതല്‍ രാജ്യത്തെ പെട്രോള്‍ പമ്പുകള്‍ വഴി പാചകവാതക സിലണ്ടറുകള്‍ വിതരണം ചെയ്യുന്ന പദ്ധതി  വരുന്നു. ഈ പദ്ധതി ഒക്ടോബര്‍ അഞ്ചാം തിയ്യതി മുതല്‍ തിരഞ്ഞെടുത്ത് മെട്രോ നഗരങ്ങളിലായിരിക്കും നടപ്പാക്കുക.

പെട്രോള്‍ കമ്പനികള്‍ നേരിട്ട് നടത്തുന്ന പമ്പുകള്‍ വഴിയായിരിക്കും ഈ രീതിയില്‍ പാചകവാതകം വിതരണം ചെയ്യുക. ഈ പദ്ധതിക്ക് ബാഗ്ലൂരില്‍ പെട്രോളിയം മന്ത്രി വീരപ്പമൊയ്‌ലി തുടക്കം കുറിക്കും. രാജ്യത്ത് തിരൂവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലടക്കം 30 നഗരങ്ങളിലാണ്  ഈ ഔട്ട്‌ലെറ്റുകള്‍ തുടങ്ങുന്നത്

sameeksha-malabarinews

അഞ്ചു കിലോയുടെ സിലിണ്ടറുകളാണ് ആദ്യഘട്ടത്തില്‍ വിതരണം ചെയ്യുക. ഇപ്പോള്‍ സബ്‌സിഡി നിരക്കില്‍ ലഭിക്കുന്ന പാചകവാതകത്തി്‌ന്റെ ഇരട്ടി വിലയാകും ഈ പദ്ധതിപ്രകാരം ഈടാക്കുക.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!