പാചകവാതക സിലിഡര്‍ വീടുകളിലെത്തിക്കണം

മലപ്പുറം: പാചകവാതക സിലിഡര്‍ ഉപഭോക്താക്കള്‍ക്ക് വീടുകളിലെത്തിക്കാനുള്ള സംവിധാനങ്ങള്‍ ഗാസ് ഏജന്‍സികള്‍ നിര്‍ബന്ധമായും ഒരുക്കണമെന്ന് ജില്ലാ കലക്റ്റര്‍ കെ. ബിജു നിര്‍ദേശിച്ചു. ഗാസ് ഏജന്‍സികളുടെയും എണ്ണ കമ്പനി പ്രതിനിധികളുടെയും യോഗത്തിലാണ് ഇതു സംബന്ധിച്ച് കലക്റ്റര്‍ നിര്‍ദേശം നല്‍കിയത്. ഗാസ് സിലിഡര്‍ നല്‍കുന്നതിന് കൃത്യമായ ബില്ലുകള്‍ നല്‍കണമെന്നും ബുക്ക് ചെയ്ത മുന്‍ഗണനാ ക്രമത്തില്‍ സിലിഡര്‍ നല്‍കണമെന്നും കലക്റ്റര്‍ നിര്‍ദേശിച്ചു. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും കലക്റ്റര്‍ അറിയിച്ചു.
ഉപഭോക്താക്കളുടെ ആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യുന്ന പ്രവൃത്തി ത്വരിതപ്പെടുത്തണമെന്ന് കലക്റ്റര്‍ അറിയിച്ചു. എ.ഡി.എം പി. മുരളീധരന്‍, ഡെപ്യൂട്ടി കലക്റ്റര്‍ വി. രാമചന്ദ്രന്‍, ജില്ലാ സപ്ലൈ ഓഫീസര്‍ കെ.എം ജയിംസ്, താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍, എണ്ണ കമ്പനി പ്രതിനിധികള്‍, ഗാസ് ഏജന്‍സി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

 

Related Articles