കഞ്ചാവുമായി സീരിയല്‍ നടി മലപ്പുറത്ത് പിടിയില്‍

നിലമ്പൂര്‍: കഞ്ചാവ് കടത്തുന്നതിനിടെ ടെലിഫിലം നടിയുള്‍പ്പെടെ മൂന്ന് പേര്‍ എക്‌സൈസ് പിടിയിലായി. ആറുകിലോ കഞ്ചാവുമായി കാളികാവ് റേഞ്ച് എക്‌സൈസ് സംഘമാണ് പ്രതികളെ പിടികൂടിയത്. മലപ്പുറം കോട്ടപ്പടി തോല്‍പ്പറമ്പത്ത് സാഹിറ(44), കോഡൂര്‍ ചെമ്മന്‍കടവ് ചോലക്കല്‍ പാലം പടിയില്‍ മുഹമ്മദ് ഷമീം(23), ഏനിക്കല്‍ വിപിന്‍ദാസ്(35) എന്നിവരാണ് അറസ്റ്റിലായത്.

പ്രതികള്‍ സഞ്ചരിച്ച വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാറില്‍ സഞ്ചരിക്കുന്നത് കുടുംബമാണെന്ന് തെറ്റിദ്ധരിപ്പിക്കാനാണ് സ്ത്രീയെ കൂടിയതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പിടിയിലായ സാഹിറ ഒട്ടേറെ ടെലിഫിലിമുകളിലും ആല്‍ബങ്ങളിലും അഭിനയിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മൈസൂരില്‍ നിന്നും കഞ്ചാവുമായി വരുമ്പോഴാണ് സംഘം പിടിയിലായത്. പിടിയിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.ടി സജിമോന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ ഷിജുമോന്‍, ശങ്കരനാരായണന്‍, സിഇഒമാരായ സാജിദ്, അശോക്‌,
നിമിഷ,ആര്‍പി സുരേഷ് ബാബു,വി കെ പ്രശാന്ത്, പി വി സുഭാഷ്, രാജീവ്‌
എന്നിവരാണ് പ്രതികളെ പിടികൂടിയത്.