ഒന്നര കിലോ കഞ്ചാവുമായി പ്രതി പിടിയില്‍

Untitled-1 copyകുറ്റിപ്പുറം: വില്‍പ്പനയ്‌ക്ക്‌ കൊണ്ടുവരികയായിരുന്ന കഞ്ചാവുമായി പ്രതിയെ എക്‌സൈസ്‌ സംഘം പിടികൂടി. ഒന്നരക്കിലോ കഞ്ചാവുമായി തിരുന്നാവായ പാറമ്മല്‍ വീട്ടില്‍ അക്‌ബര്‍(40) ആണ്‌ പിടിയിലായത്‌. വ്യാഴാഴ്‌ച രാത്രി ഏഴു മണിയോടെയാണ്‌ ഇയാളെ കൊടക്കല്‍ സിഎസ്‌ഐ ഹോസ്‌റ്റലിന്‌ സമീപത്തു നിന്നും പിടികൂടിയത്‌. പ്രതിയെ വടകര നര്‍ക്കോട്ടിക്ക്‌ സെല്ലിന്‌ കൈമാറി.

എക്‌സൈസ്‌ സര്‍ക്കിള്‍ ഇന്‍പെക്ടര്‍ ജോസ്‌ പി. എല്ലിന്റെ നേതൃത്വത്തില്‍ അസി.എക്‌സൈസ്‌ ഇന്‍സ്‌പെക്ടര്‍ രവീന്ദ്രന്‍, പ്രിവന്റീവ്‌ ഓഫീസര്‍ രവീന്ദ്രനാഥ്‌ എന്നിവരാണ്‌ പ്രതിയെ പിടികൂടിയത്‌.

അന്യസംസ്ഥാ തൊഴിലാളികള്‍ക്കിടിയില്‍ വില്‍പ്പനയ്‌ക്കായി കൊണ്ടുവന്നതായിരുന്നു ഇയാള്‍ കഞ്ചാവ്‌.