കുറ്റിപ്പുറത്ത്‌ ഒന്നരക്കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍

IMG-20150224-WA0002 (1)കുറ്റിപ്പുറം: പുത്തനത്താണിയില്‍ ഒന്നരക്കിലോ കഞ്ചാവുമായി രണ്ടുപേരെ എക്‌സൈസ്‌ പിടികൂടി. വള്ളിക്കുന്ന്‌ കടലുണ്ടി നഗരം സ്വദേശി അബ്ദു റഹ്മാന്‍(46),കോട്ടക്കല്‍ സ്‌ദേശി യൂസഫ്‌ (35) എന്നിവരാണ്‌ പിടിയിലായത്‌. കോഴിക്കോട്‌ നിന്നും പുത്തനത്താണിയിലേക്ക്‌ കഞ്ചാവെത്തിച്ച്‌ വിതരണം നടത്തുന്നതിനിടയിലാണ്‌ ഇവര്‍ പിടിയിലായത്‌.

എക്‌സൈസ്‌ കമ്മീഷണറുടെ സ്‌പെഷല്‍ സ്‌ക്വാര്‍ഡ്‌, മലപ്പുറം എക്‌സൈസ്‌ ഇന്റലിജന്‍സ്‌, കുറ്റിപ്പുറം എക്‌സൈസ്‌ റെയിഞ്ച്‌ എന്നിവര്‍ സംയുക്തമായി നടത്തിയ റെയ്‌ഡിലാണ്‌ പ്രതികള്‍ പിടിയിലായത്‌.

പിടിയിലായ അബ്ദുറഹ്മാന്‍ നിരവധി മയക്കുമരുന്ന്‌ , മോഷണക്കേസുകളില്‍ പ്രതിയാണ്‌. നേരത്തെ കറുപ്പ്‌ കടത്തിയതിന്‌ കോഴിക്കോട്‌ എക്‌സൈസ്‌ പിടിയിലായ ഇയാള്‍ ഇപ്പോള്‍ ജാമ്യത്തിലിറങ്ങിയപ്പോഴാണ്‌ വീണ്ടും പിടിയിലായിരിക്കുന്നത്‌.