പതിനെട്ടര കിലോ കഞ്ചാവുമായി തിരൂരങ്ങാടി സ്വദേശി പിടിയില്‍

കഞ്ചാവെത്തിക്കുന്നത് ആന്ധ്രയില്‍ നി്ന്ന്.
തിരുങ്ങാടി: ജില്ലയിലെ പലയിടങ്ങളിലേക്കും കഞ്ചാവെത്തിക്കുന്ന മൊത്തക്കച്ചവടക്കാരനായ യുവാവിനെ തിരുരങ്ങാടി പോലീസ് പിടികൂടി . തിരൂരങ്ങാടി പനമ്പുഴ സ്വദേശി കരുവാന്‍കുഴിയില്‍ മുഷ്താഖ്(35) ആണ് പിടിയിലായത്. വില്‍പ്പനക്കായെത്തിച്ച പതിനെട്ടര കിലോ കഞ്ചാവാണ് ഇയാളില്‍ നിന്ന് പിടികൂടിയത്
വിശാഖപട്ടണത്ത് കഴിഞ്ഞ 15 വര്‍ഷമായി ചായക്കട നടത്തിവരുന്ന ഇയാള്‍ ഇതിന്റെ മറവില്‍ ആന്ധ്രയില്‍ നി്ന്ന് കഞ്ചാവ് കടത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
മലപ്പുറം പോലീസ് ചീഫിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന്് മുഷ്താഖിനെ പിന്തുടര്‍ പോലീസ് ഇയാളെ പിടികൂുടിയപ്പോള്‍ ഇയാള്‍ വിതരണം ചെയ്യാന്‍ കൈവശം വെച്ച അഞ്ച് കിലോ കഞ്ചാവ് പിടികൂടുകയായിരുന്നു. പിന്നീട് കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് കോഴിച്ചനയില്‍ മുഷ്താഖിന് ഒരു വാടകമുറിയുണ്ടെന്നും അവിടെ കുടുതല്‍ കഞ്ചാവ് ഉണ്ടെന്നുമുളള വിവരം പറഞ്ഞത്. തുടര്‍ ഇവിടെ നടന്ന പരിശോധനയില്‍ പതിമുന്ന് കിലോ കഞ്ചാവ് കുടി കണ്ടെത്തുകയായിരുന്നു.
ഇതു വരെ ഉപയോഗിക്കാത്തരീതിയിലാണ് മുഷ്താഖിന്റെ കച്ചവടം. ബാങ്ക് അകൗണ്ടില്‍ പണമടച്ചാല്‍ ആവിശ്യക്കാര്‍ പറയുന്നിടത്ത് മുഷ്താഖ് കഞ്ചാവെത്തിക്കും. ആന്ധ്രയില്‍ നിന്ന് ശേഖരിക്കു കഞ്ചാവ് മിഷന്‍ ഉപയോഗിച്ച് ചെറിയ 5 കിലോയുടെ കേക്ക് രുപത്തിലുള്ളചതുരകഷണങ്ങളാക്കി മാറ്റുകയും ജില്ലയിലെ ഇടത്തരം മൊത്തകച്ചവടക്കാര്‍ക്ക് എത്തിക്കുയുമാണ് മുഷ്താഖിന്റെ രീതി.

എസ്പിയുടെ പ്രത്യേക സ്‌ക്വാഡും തിരുരങ്ങാടി പോലീസും ചെര്‍ന്നാണ് പ്രതിയെ വലയിലാക്കിയത്.