ഗണേഷ്‌കുമാര്‍ വീണ്ടും വിവാഹിതനാകുന്നു

ganesh kumarതിരു ആദ്യവിവാഹത്തിന്റെ വിവാദങ്ങള്‍ കെട്ടടങ്ങിയതോടെ മുന്‍ മന്ത്രിയും എംഎല്‍എയുമായ ഗണേഷ്‌കുമാര്‍ രണ്ടാം വിവാഹത്തിനൊരുങ്ങുന്നതായി വാര്‍ത്ത

പാലക്കാട് സ്വദേശിനി ബിന്ദുവാണ് വധു. ഇവര്‍ ഏഷ്യാനെറ്റ് ചാനലിലെ ഗള്‍ഫ് ബ്യൂറോയിലെ മാര്‍ക്കറ്റിങ്ങ് വിഭാഗത്തില്‍ ജീവനക്കാരിയാണ്‌

ഫെബ്രുവരി 10ന് വിവാഹം നിശ്ചയിച്ചരിക്കുകയാണെന്നുമാണെന്നും വിവാഹ നിശ്ചയ.ചടങ്ങില്‍ എംഎല്‍എയുടെ പിതാവടക്കമുള്ള ബന്ധുക്കള്‍ പങ്കെടുത്തു എന്നുമാണ് റിപ്പോര്‍ട്ട്‌. വധുഗൃഹത്തില്‍ വെച്ചായിരുന്നു നിശ്ചയം.

നാല്‍പ്പത്തിയേഴുകാരനായ ഗണേഷ്‌കുമാര്‍ സിനിമയിലൂടെയൊണ് രാഷ്ടീ്രയത്തിലെത്തിയത്.
ഡോ യാമിനിതങ്കച്ചിയായിരുന്നു ഗണേഷിന്റെ ആദ്യഭാര്യ. ഇവരുടെ വിവാഹമോചനം കേരളരാഷ്ട്രീയത്തില്‍ എറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. യാമിനിതങ്കച്ചി ഗണെഷിനെതിരെ ഗാര്‍ഹികപീഢനത്തിന് പരാതി നല്‍കുകയും അദ്ദേഹത്തിന് മന്ത്രിസ്ഥാനം രാജി വെക്കേണ്ടിവന്നു. ഗണേഷ്‌കുമാര്‍ മാധ്യമങ്ങളുിലുടെ പരസ്യമായി മാപ്പപേക്ഷച്ചതോടെയാണ് യാമിനി ഈ കേസ് പിന്‍വലിച്ചത് . പിന്നീട് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കൊടുവില്‍ ഇരുവരും വിവാഹമോചനം നേടുകയായിരുന്നു.
ഈ ബന്ധത്തില്‍ ഗണേഷ്‌കുമാറിന്‍ രണ്ട് ആണ്‍കുട്ടികളുണ്ട്.