പിള്ളക്കും ഗണേഷിനുമെതിരെയുള്ള ഫേസ്ബുക്ക് പോസ്റ്റ് ഷെയറും ലൈക്കും ചെയ്തയാള്‍ അറസ്റ്റില്‍

pillai-and-kumarകൊട്ടാരക്കര : ബാലകൃഷ്ണപിള്ളക്കും മകന്‍ ഗണേഷ്‌കുമാറിനുമെതിരെ ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റ് ലൈക്ക് ചെയ്യുകയും ഷെയറു ചെയ്യുകയും ചെയ്തയാളെ പോലീസ് അറസ്റ്റ് ചെയ്തു. പിള്ളയെയും മകനെയും അപകീര്‍ത്തിപ്പെടുത്തുന്ന വിധം സോഷ്യല്‍ മീഡിയയിലൂടെ പ്രചരണം നടത്തിയെന്ന പരാതിയിലാണ് മുതുപ്പിലക്കാട് സ്വദേശി ശംഭു എസ് പിള്ളയെന്ന യുവാവിനെ അറസ്റ്റ് ചെയ്തത്.

ജില്ല എന്ന ചിത്രത്തിന്റെ പോസ്റ്ററില്‍ മോര്‍ഫിങ്ങ് നടത്തി തയ്യാറാക്കിയ പോസ്റ്റാണ് വിവാദമായിരിക്കുന്നത്. ഇതിന്റെ ഉറവിടത്തെ കുറിച്ച് സൈബര്‍സെല്‍ അനേ്വഷണം ആരംഭിച്ചു കഴിഞ്ഞു.

 

Related Articles