ഗാന്ധിജയന്തി വാരഘോഷത്തിന് തുടക്കമായി

ജില്ലയില്‍ ഒരാഴ്ച നീണ്ടുനില്‍ക്കു ഗാന്ധി ജയന്തി വാരാഘോഷങ്ങള്‍ക്ക് തുടക്കമായി. ജില്ലാതല ഉദ്ഘാടനം തിരുനാവായ ദേവസ്വം ഹാളില്‍ തിരൂര്‍ ആര്‍.ഡി.ഒ. ടി.വി. സുഭാഷ് നിര്‍വഹിച്ചു. ഇന്‍ഫര്‍മേഷന്‍-പബ്‌ളിക് റിലേഷന്‍സ് വകുപ്പ്,നെഹ്‌റു യുവകേന്ദ്ര,ഗാന്ധിദര്‍ശന്‍ സമിതി,തിരുനാവായ റീ എക്കൗ എന്നിവര്‍ സംയുക്തമയായാണ് പരിപാടി നടത്തിയത്. പരിപാടിയുടെ ഭാഗമായി എം.ഇ.എസ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ നിന്ന് ശാന്തി സന്ദേശയാത്ര നടത്തി. സ്‌കൂളില്‍ നിന്ന് തുടങ്ങിയ ശാന്തി യാത്രയില്‍ ഗാന്ധിയന്‍ പ്രവര്‍ത്തകര്‍ ,ചേരുരാല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ സ്റ്റുഡന്റ് പോലീസ് കാഡറ്റുകള്‍,പെതുപ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. സന്ദേശയാത്ര തിരുനാവായ ഗാന്ധി സ്തൂപത്തില്‍ സംഗമിച്ചു. തുടര്‍ന്ന് ഗാന്ധി സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും രാംദുല്‍ ആലാപനവും നടത്തി. ഗാന്ധിയന്‍ പ്രവര്‍ത്തകരുടെ നേത്യത്വത്തില്‍ സര്‍വമത പ്രാര്‍ത്ഥന നടത്തി.
തുടര്‍ന്ന് നാവാമുകന്ദ ക്ഷേത്രസത്രം ഹാളില്‍ നടന്ന ജില്ലാ തല ഉദ്ഘാടനത്തോടനുബന്ധിച്ച് ഗാന്ധിജിയും ഗ്രാമസ്വരാജ് എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു. ഗാന്ധിദര്‍ശന്‍ സമിതി കവിനര്‍ ഇ.ഹൈദരലി പ്രഭാഷണം നടത്തി. പ്രമുഖ ഗാന്ധിയന്‍ കെ.വി.സുകുമാരന്‍ മാസ്റ്ററുടെ നിര്യാണത്തില്‍ അനുശോചിച്ചു. തിരൂര്‍ എ.ഇ.ഒ. പങ്കജവല്ലി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.എന്‍.വൈ.കെ കോഡിനേറ്റര്‍ കെ.കുഞ്ഞഹമ്മദ്,ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി.അയ്യപ്പന്‍,എം.ഇ.എസ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഇബ്രാഹിം. ഗാന്ധി ദര്‍ശന്‍ സമിതി കണ്‍വിനര്‍ കെ.ഉമാവതി. റീ എക്കൗ പ്രോഗ്രാം കോഡിനേറ്റര്‍ ചിറക്കല്‍ ഉമ്മര്‍,ഗാന്ധി ദര്‍ശന്‍ സമിതി ജനറല്‍ കവിനര്‍ പി.കെ.നാരായണന്‍,ചങ്ങമ്പള്ളി ഉമ്മര്‍ ഗുരുക്കള്‍,വി.കെ അബൂബക്കര്‍ മൗലവി,ദേവസ്വം എക്‌സക്യൂട്ടീവ് ഓഫിസര്‍ കെ. പരമേശ്വരന്‍,കെ.എന്‍. നായര്‍ എന്നിവര്‍ സംസാരിച്ചു.

 

Related Articles