ശിഷ്യരുമായുള്ള അമ്മയുടെ അവിഹിതലൈംഗികബന്ധം നേരിട്ട് കണ്ടു ഗെയിലിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

ammaകൊച്ചി : വള്ളിക്കാവിലെ മാതാ അമൃതാന്ദമയി മഠത്തില്‍ കടുത്ത ലൈംഗിക അരാജകത്വം നടമാടിയരുന്നെന്ന വെളിപ്പെടുത്തലുമായി ഗെയില്‍ ട്രെഡ്‌വല്‍ രംഗത്ത്. ശിഷ്യന്‍മാരായ ബാലു, റാവു എന്നിവുരുമായി മാതാ അമൃതാനന്ദമയിക്ക് അവിഹിത ലൈംഗികബന്ധമുണ്ടായിരുന്നെന്നും അത് താന്‍ നേരിട്ട് കണ്ടുവെന്നുമാണ് മുന്‍ ശിഷ്യ ഗെയില്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

കൈരളി പീപ്പില്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗെയില്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഈ അഭിമുഖം പീപ്പിള്‍ ബൂധനാഴ്ച സംപ്രേഷണം ചെയ്തു.

ആശ്രമത്തിലെ സന്യാസിമാര്‍ പുറത്തുപോയി മറ്റു സ്്ത്രീകളുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതു ഒഴിവാക്കാനായിയാണു അമ്മ ശിഷ്യരുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതെന്നാണ് താന്‍ ആദ്യം കരുതിയതെന്നും പീന്നീടാണ് കാര്യങ്ങള്‍ മനസ്സിലായതെന്നും ഗെയില്‍ അഭിമുഖത്തില്‍ പറയുന്നു.

തന്നെ ബലാത്സംഗം ചെയ്ത ബാലു എന്നയാള്‍ സ്വാമി സ്വരൂപനന്ദയാണെന്നും ഗെയില്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തി ഇയാള്‍ തന്നെ മഠത്തിലെ അമ്മയുടെ മുറിയില്‍ വച്ചു തന്നെ പീഡനത്തിനിയിരയാക്കിയതായും ഗെയില്‍ പറഞ്ഞു.. ലക്ഷ്മി എ്ന്ന സന്യാസിനിക്കും ഈ അനുഭവുമുണ്ടായിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു പുറത്ത് സ്‌നേഹത്തെ കുറിച്ചു പറുയന്ന അമ്മ തന്റെ സ്വകാര്യ നിമഷങ്ങളില്‍ വളരെ മോശമായ ഭാഷ ഉപയോഗിച്ച് ചീത്ത പറയുമായിരുന്നെന്നും അവരോര്‍ക്കുന്നുണ്ട്.

മഠത്തിന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ചും ഇവര്‍ വെളിപ്പെടുത്തുന്നുണ്ട്

താന്‍ പറയുന്നത് തെറ്റാണെങ്ങില്‍ തനിക്കെതിരെ നിയമനടപടിയെടുക്കാമെന്നും ഗെയില്‍ വെല്ലുവിളിച്ചു.