മാര്‍ക്വേസ് വിടവാങ്ങി

ലോകസാഹിത്യത്തിലെ ഭ്രമയാഥാര്‍ത്ഥ്യങ്ങളുടെ തമ്പുരാന്‍ മറവിയുടെ ലോകത്തു നിന്ന് downloadഅനശ്വരതയിലേക്ക് യാത്രയായി. ദീര്‍ഘ നാളായി ചികില്‍സയിലായിരുന്ന ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേ്വസില്‍(87) ഇന്ന് രാവിലെ അന്തരിച്ചു. മെക്‌സിക്കോയിലെ വസതിയിലായിരുന്നു അന്ത്യം. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഏറെ നാളായി ചികില്‍സയിലായിരുന്നു.

നോബല്‍ സമ്മാനം നേടിയ ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍ എന്ന ഇതിഹാസ സമാനമായ മാര്‍കേ്വസിയന്‍ നോവല്‍ നമമുടെ കാലഘട്ടത്തിലെ ആഖ്യാന സങ്കല്പങ്ങളെ അട്ടിമറിക്കരുതായിരുന്നു. ഏകാധിപതിയുടെ പതനം, കോളറക്കാലത്തെ പ്രണയം, തുടങ്ങിയ മാര്‍കോസിന്റെ നോവലുകള്‍ ലോകമെമ്പാടുമെന്ന പോലെ കേരളത്തിലും ചിരപരിചിതമായിരുന്നു. ക്യൂബന്‍ വിപ്ലവനായകന്‍ ഫിഡല്‍ കാസ്‌ട്രോയുമായി മാര്‍കോസ് പുലര്‍ത്തി പോന്ന അതിഗാഢമായ സ്‌നേഹബന്ധത്തെയും കേരളത്തിന്റെ രാഷ്ട്രീയ മനസ്സ് കൗതുകത്തോടെ നോക്കികണ്ടിരുന്നതായിരുന്നു.

1927 മാര്‍ച്ച് 6 ന് കൊളംബിയയിലെ മാക്ക്ഡലീനയിലായിരുന്നു മാര്‍കേ്വസിന്റെ ജനനം. അള്‍ഷിമേഴ്്‌സ് രോഗബാധയെ തുടര്‍ന്ന് 2012 ല്‍ എഴുത്ത് നിര്‍ത്തുകയായിരുന്നു. നോവലിസ്റ്റ്, ചെറുകഥാകൃത്ത്, പത്രപ്രവര്‍ത്തകന്‍, രാഷ്ട്രീയ പ്രവര്‍ത്തകന്‍ തുടങ്ങിയ നിലകളിലെല്ലാം മാര്‍കേ്വസ് പ്രശസ്തനാണ്.
മെര്‍സിഡസ് ബര്‍ക്കയാണ് ഭാര്യ. റോഡ്രിഗോ, ഗോണ്‍സാലോ എന്നിവര്‍ മക്കളാണ്.