Section

malabari-logo-mobile

ജി കാര്‍ത്തികേയന് വിട

HIGHLIGHTS : തിരു: അന്തരിച്ച നിയമസഭാ സ്പീക്കര്‍ ജി കാര്‍ത്തികേയന് സ്‌നേഹാദങ്ങളോടെ വിട. തി വൈകീട്ട്‌ എഴു മണിക്ക്‌ തൈക്കാട്‌ ശാന്തികവാടത്തില്‍ഡ പൂര്‍ണ്ണ ഔദ്യോഗി...

21647_662496-600x450തിരു: അന്തരിച്ച നിയമസഭാ സ്പീക്കര്‍ ജി കാര്‍ത്തികേയന് സ്‌നേഹാദങ്ങളോടെ വിട.  തി വൈകീട്ട്‌ എഴു മണിക്ക്‌ തൈക്കാട്‌ ശാന്തികവാടത്തില്‍ഡ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്‌ക്കരിക്കുകയായിരുന്നു

സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളിലും കെ പി സി സി ആസ്ഥാനമായ ഇന്ദിരാഭവനിലും വികാരനിര്‍ഭരമായ യാത്രയയപ്പാണ് നല്‍കിയത്. ഇവിടെ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ ആയിരങ്ങള്‍ എത്തി.

sameeksha-malabarinews

ഔദ്യോഗിക വസതയില്‍ നിന്നും നിയമസഭയിലേക്ക് കാര്‍ത്തികേയന്റെ ഭൗതികദേഹവും വഹിച്ചുകൊണ്ടുള്ള യാത്രയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും എം എല്‍ എമാരും മറ്റുസഹപ്രവര്‍ത്തകരും അനുഗമിച്ചു.
നിയമസഭയില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍, സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മന്ത്രിമാരായ പികെ അബ്ദുറബ്ബ്, സി.എന്‍ ബാലകൃഷ്ണന്‍, മാതൃഭൂമി ഡയറക്ടറും എം എല്‍ എയുമായ എം വി ശ്രേയാംസ്‌കുമാര്‍ തുടങ്ങിയവര്‍ അന്ത്യോപചാരമര്‍പ്പിച്ചു.

ശേഷം 9.55 ന് ദര്‍ബാര്‍ ഹാളിലെത്തിച്ച മൃതദേഹത്തില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം ആദരാഞ്ജലി അര്‍പ്പിച്ചു. സെക്രട്ടേറിയറ്റ് ജീവനക്കാരും പൊതുജനങ്ങളും അടങ്ങുന്ന വന്‍ ജനാവലി അന്ത്യോപചാരമര്‍പ്പിക്കാനെത്തി. പോലീസ് സേനയുടെ ഫ്യൂണറല്‍ ഗാര്‍ഡിന് ശേഷമാണ് മൃതദേഹം കെ പി സി സി ആസ്ഥാനമായ ഇന്ദിരാഭവനിലേക്ക് കൊണ്ടു പോയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!