വിവാഹവാഗ്ദാനം നല്‍കി വീട്ടമ്മയെ കബളിപ്പിച്ച യുവാവ് പിടിയില്‍

Story dated:Sunday April 16th, 2017,09 33:am
sameeksha sameeksha


തിരൂര്‍:  വിവാഹ വാഗ്ദാനം നല്‍കി വീട്ടമ്മയില്‍ നിന്ന് സ്വര്‍ണ്ണാഭരണങ്ങളും കാറും തട്ടിയെടുത്ത കേസില്‍ പേരാമ്പ്ര സ്വദേശിയായ നാല്‍പ്പതുകാരന്‍ അറസ്റ്റില്‍. പാലേരി സ്വദേശി അന്‍വര്‍ ഇബ്രാഹിമിനെ(40)യാണ് തിരൂര്‍ സിഐയും സംഘവും അറസ്റ്റ് ചെയ്തത്.

കാടാമ്പുഴ മരവട്ടം സ്വദേശിനിയാണ് തട്ടിപ്പിനിരയായത്. അന്‍വര്‍ ശാരീരകമായി പീഡിപ്പിച്ചെന്നും കാറും സ്വര്‍ണ്ണാഭരണങ്ങളും തട്ടിയെടുത്തെന്നും ഇവര്‍ കോട്ടക്കല്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് അറസ്റ്റ്. പരാതിയില്‍ പറയുന്ന കാര്‍ പോലസ് കണ്ടെടുത്തിട്ടുണ്ട്.
തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ അന്‍വറിനെ 14 ദിവസത്തേക്ക് റിമാന്റ് ചെയതു.