കാറും പണവും തട്ടിയെടുത്ത കേസില്‍ മൂന്നിയുര്‍ സ്വദേശി അറസ്റ്റില്‍

moonnyoor newതാനുര്‍ :നിരവധി തട്ടിപ്പുകേസുകളിലെ പ്രതി താനുര്‍ പോലീസിന്റെ പിടിയില്‍. മുന്നിയുര്‍ സ്വദേശി കല്ലാക്കല്‍ ഫൈസല്‍(32) ആണ്
പല ആളുകളില്‍ നിന്നായി പണവും കാറും തട്ടിയെടുത്തന്ന പേരില്‍ അറസ്റ്റിലായിരിക്കുന്നത് കാര്‍ തട്ടിപ്പിന്റെ പേരില്‍ നാല് കേസും മൈസുര്‍ സ്വദേശിയുടെകയ്യില്‍ നിന്നും 15 ലക്ഷം രൂപ വെട്ടിച്ചെന്ന പരാതിയും ഇയാള്‍ക്കെതിരെ നിലവിലുണ്ട്.

കഴിഞ്ഞ ദിവസം മൂന്നിയൂരിലെ വീട്ടില്‍ നിന്നും താനൂര്‍ എസ്‌ഐ സുമേഷ് സുധാകറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘംമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വേങ്ങര ഇരിങ്ങല്ലുര്‍ സ്വദേശി പുത്തന്‍പറമ്പത്ത് ചുരപുലാക്കല്‍ മുഹമ്മദ് ഫൈസലിന്റെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഫൈസലിന്റെ ഭാര്യപിതാവില്‍ നിന്നും താല്‍ക്കാലിക ആവിശ്യത്തിനാ കാര്‍ വാങ്ങിക്കൊണ്ടുപ്ോലി പിന്നീട് വാഹനവുമായി മുങ്ങിയെന്നാണ് പരാതി. കാര്‍ തിരിച്ചുചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയതായും പറയുന്നു.

കുടതല്‍ പേര്‍ ഇയാളുടെ തട്ടിപ്പിന് ഇരയായിരുന്നുവെന്നാണ് വിവരം. അറസ്‌റ് വിവരമറിഞ്ഞ് കുടുതല്‍ പേര്‍ പരതിയുമായെത്തുന്നതായി പോലീസ് പറഞ്ഞു

Related Articles