ഫേസ് ബുക്കില്‍ നഗ്നചിത്രം ഇട്ടതിന് സുഹൃത്തിനെ പതിനാറുകാരി കുത്തികൊന്നു

friendsലണ്ടണ്‍ : ഫേസ് ബുക്കില്‍ നഗ്നചിത്രം ഇട്ടതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് 16 കാരിയായ പെണ്‍കുട്ടി ഉറ്റ സുഹൃത്തിനെ കത്തികൊണ്ട് 65 തവണ കുത്തികൊന്നു. മെക്‌സിക്കോയിലെ ഗൗമുച്ചിലിലാണ് സംഭവം നടന്നത്. ഫേസ്ബുക്കില്‍ ഇരുവരുടെയും നഗ്നചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്തതില്‍ ഉണ്ടായ രോക്ഷത്തെ തുടര്‍ന്നാണ് എറണ്ടി എലിസബത്ത് ഗൂറ്റിറെസ് സുഹൃത്തായ അനല്‍ ബേസിനെ കുത്തികൊന്നത്.
കൊലപ്പെടുത്തിയ ശേഷം അവിടെ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടിയെ പിന്നീട് കൂട്ടുകാരിയുടെ സംസ്‌കാരചടങ്ങിനിടെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ഫേസ്ബുക്കില്‍ നഗ്നഫോട്ടോ ഇട്ടതിനെ തുടര്‍ന്നാണ് ഇരുവരും തമ്മിലുള്ള തര്‍ക്കം തുടങ്ങിയത്. കൊലപാതകം നടക്കുന്നതിന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് എറാണ്ടി തന്റെ ട്വുറ്ററില്‍ മനസ്സുകൊണ്ട് താന്‍ പല തവണ കൂട്ടുകാരിയെ കൊന്നുവെന്ന് ട്വുറ്റ് ചെയ്തിരുന്നു. എന്നാല്‍ ഇത് വകവെക്കാതെ കൂട്ടുകാരിയായ അനല്‍ ബേസ് എറണ്ടി എലിസബത്തിനെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. വീട്ടിലെത്തിയ ഗൂറ്റിറെസ് ബേസിനെ കത്തികൊണ്ട് പലതവണ കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൊലക്ക് ശേഷം വസ്ത്രത്തിലെയും, കത്തിയിലെയും ചോരക്കറ തുടച്ചു നീക്കുകയും അവിടെ നിന്ന് രക്ഷപ്പെടുകയുമായിരുന്നു. പിന്നീട് ശവസംസ്‌കാര ചടങ്ങിന് എത്തിയപ്പോഴാണ് എറണ്ടി എലിസബത്തിനെ പോലീസ് അറസ്റ്റ് ചെയ്തത്.