സിറിയയില്‍ ബന്ദികളായിരുന്ന 4 ഫ്രഞ്ച് മാധ്യമ പ്രവര്‍ത്തകര്‍ക്ക് മോചനം

french-journalists-releasedപാരീസ്: സിറിയയില്‍ പത്ത് മാസത്തോളമായി ബന്ദികളായിരുന്ന നാല് മാധ്യമ പ്രവര്‍ത്തകര്‍ക്ക് മോചനം. എഡ്വേര്‍ഡ് ഏലിയാസ്, ദിദിയേര്‍ ഫ്രാങ്കോയിസ്, നിക്കോളാസ് ഹെനിന്‍,പിയറി ടോറസ് എന്നിവരാണ് മോചിതരായത്. ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍കോയിസ് ഹൊളെണ്ടയാണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ ജൂണിലാണ് ഇവരെ തട്ടിക്കൊണ്ടുപോയത്. സിറിയയുടെ അതിര്‍ത്തി പ്രദേശത്ത് കണ്ണുകള്‍ മൂടിക്കെട്ടിയ നിലയില്‍ തുര്‍ക്കി സൈനികര്‍ ഇവരെ കണ്ടെത്തുകയായിരുന്നു

വ്യത്യസ്ത സംഭവങ്ങളിലാണ് നാല് പേരെയും കാണാതാവുന്നത്. ഫ്രഞ്ച്-ജര്‍മ്മന്‍ റിപ്പോര്‍ട്ടര്‍ ടോറസ്, ഒരു മാഗസിനില്‍ ജോലിചെയ്യുന്ന ഹെനിന്‍ എന്നിവരെ ജൂലൈലാണ് തട്ടിക്കൊണ്ടുപോയത്. ഫ്രാങ്കോയിസിനെയും ഏലിയാസിനെയും അലപ്പോയിലേക്കുള്ള വഴിയില്‍ വെച്ചാണ് തട്ടിക്കൊണ്ടുപോയത്.

മൂന്ന് വര്‍ഷമായി തുടര്‍ന്നു കൊണ്ടിരിക്കുന്ന ആഭ്യന്തര കലാപത്തില്‍ ഇതുവരെ 60 ലധികം മാധ്യമപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്.