ബഹ്‌റിനില്‍ സത്രീകള്‍ക്ക് പുതുസംരഭങ്ങള്‍ തുടങ്ങാന്‍ സൗജന്യ നിയമസഹായം

മനാമ:  രാജ്യത്ത് സത്രീകള്‍ക്ക് പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ നിയമസഹായഹസ്തവുമായി ബഹ്‌റിന്‍ നിയമമന്ത്രാലയം.

തൊഴില്‍ മേഖലയിലേക്കും ബിസിനസ്സ്‌മേഖലയിലേക്കും കൂടുതല്‍ സ്ത്രീകളെ എത്തിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് സ്ത്രീകള്‍ പുതുതായി തുടങ്ങുന്ന ബിസിനസ്സ് സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ നിയമസഹായങ്ങള്‍ സൗജന്യമായി നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ആല്‍വാന്‍ ബഹ്‌റിന്‍ സൊസൈറ്റിയും ജോര്‍ദ്ദാന്‍ കേന്ദ്രമായുള്ള അറബ് വുമന്‍ ലീഗല്‍ സൊസൈറ്റിയും നല്‍കിയ നിവേദനത്തിലാണ് ഈ നടപടി.