Section

malabari-logo-mobile

വ്യാജ ലോട്ടറി കണ്ടെത്തുതിന് പോലീസുകാര്‍ക്ക് പരിശീലനം നല്‍കി.

HIGHLIGHTS : മലപ്പുറം: കേരള ലോട്ടറിയിലെ വ്യാജന്‍മാരെ കണ്ടെത്തുതിന് ജില്ലാ ലോട്ടറി ഓഫിസ് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി. വ്യാജ ലോട്ടറി കണ്ടെത...

മലപ്പുറം: കേരള ലോട്ടറിയിലെ വ്യാജന്‍മാരെ കണ്ടെത്തുതിന് ജില്ലാ ലോട്ടറി ഓഫിസ് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി. വ്യാജ ലോട്ടറി കണ്ടെത്തുതിന് സി.ഡിറ്റിന്റെ സഹകരണത്തോടെ കേരള ലോട്ടറിയില്‍ കണ്ണുകള്‍ കൊണ്ട് കാണാന്‍ കഴിയാത്ത ആറ് അതിനൂതനമായ മാറ്റങ്ങളാണ് ഉണ്ടാക്കിയിരിക്കുത്. ഇതില്‍ നാലെണ്ണം ഇപ്പോള്‍ പ്രവര്‍ത്തികമാക്കി കഴിഞ്ഞു. ഇത് ഏത് രീതിയില്‍ കണ്ടെത്താമെന്ന എന്ന വിഷയത്തിലാണ് പോലീസ് ഓഫിസര്‍മാര്‍ക്ക് പരിശീലനം നല്‍കിയത്.

നാലെണ്ണത്തില്‍ രണ്ടെണ്ണം മാജിക് ഗ്‌ളാസുകൊണ്ടും രണ്ടെണ്ണം പ്രത്യേക ലെന്‍സുകൊണ്ടും കണ്ടെത്താന്‍ കഴിയുന്നതാണ്. ഇതോടെ ലോട്ടറി വ്യജനുണ്ടാക്കുക, ഫോേട്ടാ സ്റ്റാറ്റ് എടുക്കുക എന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി ഇല്ലാതാവും. ലോട്ടറി ടിക്കറ്റിലെ മൈക്രോ ലൈനിലെ വിവരങ്ങള്‍, ലോട്ടറിടിക്കറ്റിലെ ഓര്‍ണമൈന്റല്‍ ബോര്‍ഡറിലെ ഗില്ലോച് പാറ്റേ, ഒപ്പക് ടെസ്റ്റ്, ത്രീഡി പാറ്റേണ്‍ എന്നിവയാണ് നിലവില്‍ ടിക്കറ്റില്‍ വ്യാജനെ ഒഴിവാക്കാന്‍ കണ്ടെത്തിയ മാര്‍ഗങ്ങള്‍.

sameeksha-malabarinews

പരിശീലനത്തില്‍ 14 സര്‍ക്കിളുകളില്‍ നിന്നായി രണ്ട് വീതം പോലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. സിഡിറ്റ് ട്രെയിനര്‍ സാജന്‍ അമ്പാടിയില്‍ പരിശീലനത്തിന് നേത്യത്വം നല്‍കി. കലക്‌ട്രേറ്റ് കോഫ്രന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ ലോട്ടറി ഓഫിസര്‍ എം.കെ.യൂസഫ്, അസി. ഭാഗ്യക്കുറി ഓഫിസര്‍ ക്രിസ്റ്റി മൈക്കിള്‍, ജൂനിയല്‍ സൂപ്രണ്ട് അജിത് കുമാര്‍ സി. എന്നിവര്‍ പങ്കെടുത്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!