25,000 ബഹ്‌റിന്‍ ദിര്‍ഹത്തിന്റെ തട്ടിപ്പ് നടത്തിയ ഏഷ്യന്‍ യുവാവിന് 5 വര്‍ഷം തടവ്

മനാമ : ജോലി ചെയ്തിരുന്ന കമ്പനിയില്‍ നിന്ന് 25,000 ബഹ്‌റിന്‍ ദിര്‍ഹം തട്ടിയെടുത്ത ഏഷ്യന്‍ വംശജനായ യുവാവിന് അഞ്ചുവര്‍ഷം കഠിനതടവ്. വഞ്ചനാക്കുറ്റം ചുമത്തി ബഹ്‌റിന്‍ ക്രിമിനല്‍ ഹൈക്കോടതിയാണ് ഇയള്‍ക്ക് ശിക്ഷ വിധിച്ചത്.

ഇയാള്‍ക്കൊപ്പം വിചാരണ നേരിട്ട ഈ കമ്പനിയിലെ ഡ്രൈവര്‍ ജോലി ചെയ്തുവന്ന മറ്റൊരു ഏഷ്യന്‍ വംശജനെ കുറ്റക്കാരനെല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടു.

കഴിഞ്ഞ ഏഴുമാസത്തിനുള്ളിലാണ് തട്ടിപ്പ് നടന്നത്. 32ഓളം ചെക്കുകള്‍ ഉപയോഗിച്ച് അകൗണ്ടന്റായ ഇയാള്‍ കമ്പനിയുടെ ബാങ്ക് അകൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുകയായിരുന്നു.

2014 ജനുവരി മുതല്‍ ജുലൈ വരെയുള്ള കാലയളവിലാണ് തട്ടിപ്പിനാസ്പദമായ സംഭവം നടന്നത്.