ഫ്രാന്‍സിന്റെ പുതിയ പ്രധാനമന്ത്രി എഡ്വേര്‍ഡ് ഫിലിപ്പ്

പാരീസ്: ഫ്രാന്‍സിന്റെ പുതിയ പ്രധാനമന്ത്രിയായി എഡ്വേര്‍ഡ് ഫിലിപ്പിനെ പ്രഖ്യാപിച്ചു. പ്രസിഡന്റ് എമ്മാനുവേല്‍ മാക്രോണ്‍ തിങ്കളാഴ്ചയാണ് ഫിലിപ്പിനെ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചത്. റിപ്പബ്ളിക്കന്‍ പാര്‍ടി നേതാവാണ് 46കാരനായ ഫിലിപ്പ്. വടക്കന്‍ തുറമുഖ നഗരമായ ലെ ഹവറിലെ മേയറാണ്.

ഫ്രാന്‍സിന്റെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ രണ്ടാമത്തെദിവസംതന്നെയാണ് മാക്രോണ്‍ പുതിയ പ്രധാനമന്ത്രിയെ പ്രഖ്യാപിച്ചത്. ഭരണത്തില്‍എല്ലാവിഭാഗത്തില്‍പ്പെട്ടവര്‍ക്കും പ്രാതിനിധ്യം നല്‍കുക എന്ന നയത്തിന്റെ ഭാഗമായാണ് മാക്രോണ്‍ തന്റെ പാര്‍ടിയില്‍നിന്ന് അല്ലാത്ത എഡ്വേര്‍ഡ് ഫിലിപ്പിനെ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചത്. എല്‍മാര്‍ഷ് പാര്‍ടി നേതാവാണ് പ്രസിഡന്റ് മാക്രോണ്‍.