ലോകനേതാക്കളുടെ പട്ടികയില്‍ കെജിരവാള്‍ മോദി ലിസ്റ്റിലില്ല

 

kejrwalന്യുയോര്‍ക്ക് :ഈ വര്‍ഷത്തെ 50 ലോകനേതാക്കളുടെ പട്ടികയില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജിരിവാള്‍. പട്ടികയിലെ ഏക ഇന്ത്യന്‍ നേതാവാണ് കെജരിവാള്‍.
ഫോര്‍ച്യുണ്‍ മാസിക പുറത്തിറക്കിയ ‘ വേള്‍ഡ്’സ് 50 ഗ്രേറ്റസ്റ്റ് ലീഡേഴ്‌സ്’ എന്ന പട്ടികയിലാണ് കെജിരിവാള്‍ ഇടം പിടിച്ചത്. ലോകത്തെ മാറ്റിമറിക്കുകയും മറ്റുള്ളവര്‍ക്ക് അതിന് പ്രചാദനമാവുകയുംച ചെയ്യുന്ന വിവിധ മേഖലകളിലെ കഴുവുറ്റവരെയാണ് തെരഞ്ഞടുത്തിരിക്കുന്നത്
47 കാരനായ കെജിരവാള്‍ 42ാം സ്ഥാനത്താണുള്ളത്. അമാരിക്കന്‍ ഇന്ത്യന്‍ വംശജനായ നിക്കി ഹെയ്‌ലിയും പട്ടികയിലുണ്ട്.
ദില്ലിയില്‍ കെജിരവാള്‍ നടപ്പിലാക്കിയ ഒറ്റ ഇരട്ടനമ്പര്‍ വാഹന യാത്രക്രമീകരണമാണ് ഗ്രാഫുയര്‍ത്തിയത്. അന്തരീക്ഷമലിനീകരണം നിയന്ത്രിക്കാനുള്ള ഒരു ശക്തമായ ചുവടുവെയ്പ്പായി ഈ തീരുമാനത്തെ കണ്ടു. കഴിഞ്ഞ ജനുവരിയില്‍ രാജ്യതലസ്ഥാനത്ത് 13 ശതമാനം ന്തരീക്ഷമലിനീകരണം കുറയ്ക്കാന്‍ സാധിച്ചെന്നും ദില്ലിയിലെ ജനങ്ങള്‍ക്ക് നല്ലവായു ശ്വസിക്കാനുള്ള അവസരമുണ്ടായെന്നും ഫോര്‍ച്യുണ്‍ വിലയിരുത്തി.
ജെര്‍മന്‍ ചാന്‍സലര്‍ ആന്‍ഗേല മെര്‍ക്കല്‍, മ്യാന്‍മറിലെ ജനാധിപത്യ പോരാളികളുടെ നേതാവ് സുകി, എന്നവരും പട്ടികയുടെ മുന്‍പന്തിയിലുണ്‍. 50ാമനായി ഭുട്ടാന്‍ പ്രധാനമന്ത്രി ഷെരിന്‍ ദോബ്‌ഗേയ് വരെ ഉണ്ടെങ്ങിലും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ലിസ്‌ററിലിടം പിടിച്ചിട്ടില്ല.