വാല്‍പ്പാറയില്‍ നാലുവയസുകാരനെ കടിച്ചുകൊന്ന പുലിയെ പിടികൂടി

തൃശൂര്‍: വാല്‍പ്പാറയില്‍ നാലുവയസുകരനെ കടിച്ചുകൊന്ന പുലിയെ പിടികൂടി. കൊല്ലപ്പെട്ട കുട്ടിയുടെ വീടിന്റെ സമീപത്തുവെച്ചുതന്നെയാണ് പുലി പിടിയിലായത്.

വനം വകുപ്പ് ഒരുക്കിയ കെണിയിലാണ് പുലി കുടുങ്ങിയത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരമാണ് വീടിനു വെളിയില്‍ നിന്നിരുന്ന കുട്ടിയെ പുലി കടിച്ചുകൊണ്ടു പോയത്. തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും നടത്തിയ തെരച്ചിലിനൊടുവില്‍ കാട്ടിനുള്ളില്‍ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.