താനുരില്‍ പോലീസിനെ ആക്രമിച്ച നാലുപേര്‍ പിടിയില്‍

cpim leagueതിരുര്‍ : താനുര്‍ ഉണ്യാലില്‍ സംഘര്‍ഷത്തിനിടെ തിരൂര്‍ ഡിവൈഎസ്പി ഉള്‍പ്പെടിയുള്ള പോലീസുകാരെ ആക്രമിച്ച കേസില്‍ നാല് മുസ്ലീംലീഗ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു ഉണ്ണ്യാല്‍ തേവര്‍ കടപ്പുറം കൊണ്ടരന്റെ പുരയ്ക്കല്‍ മുഹമ്മദ് കുട്ടിയുടെ മകന്‍ യുനസ്(37), ആലിഹാജിന്റെ പുരയ്ക്കല്‍ നൗഫല്‍(25), അമീര്‍(24) പറവണ്ണ അരയന്റെ പുരയ്ക്കല്‍ അസറുദ്ധീന്‍(20), എന്നിവരാണ് അറസ്റ്റിലായത്. തിരൂര്‍ പോലീസാണ് ഇവരെ പിടികുടിയത്.

ഞായറാഴ്ച വൈകീട്ടുണ്ടായ സംഘര്‍ഷത്തില്‍ 31 വീടുകള്‍ തര്‍ക്കപ്പെട്ടിരുന്നു ലീഗ് പ്രവര്‍ത്തകരുടെ 17 വീടുകളും, സിപിഎം പ്രവര്‍ത്തകരുടെ 14 വീടുകളുമാണ് തകര്‍ക്കപ്പെട്ടത് കുടാതെ അഞ്ച് ബൈക്കുകളും ഒരു ഓട്ടോറിക്ഷയും, ഒരു ഫ്ളേോര്‍മില്ലും, പലചരക്കുകടയും തകര്‍ത്തിട്ടുണ്ട്.
ബൈക്കുകള്‍ തകര്‍ക്കുന്നതിലും വീടുകള്‍ ആക്രമിക്കുന്നതിലും ബോധപുര്‍വ്വം കലാപത്തിന് തിരികൊളുത്തനുള്ള ശ്രമമാണോയെന്ന സംശയം ഉയര്‍ന്നുവരുന്നുണ്ട്.