അഫസല്‍ഗുരു അനുകൂലമുദ്രാവാക്യം: എസ്എആര്‍ഗിലാനി അറസ്റ്റില്‍

gilaneദില്ലി പ്രസ്സ് ക്ലബില്‍ വെച്ച് കഴിഞ്ഞ ദിവസം അഫ്‌സല്‍ഗുരു അനുസ്മരച്ച് മുദ്രാവാക്യം വിളിച്ച കേസില്‍ മുന്‍ ദില്ലി യുണിവേഴ്‌സിറ്റി അധ്യാപകന്‍ എസ്എആര്‍ ഗിലാനിയെ ദില്ലി പോലീസ് അറസ്റ്റ് ചെയ്തു.ഇന്ന് പുലര്‍ച്ചെയാണ് ഗിലാനിയെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഫെബ്രുവരി പത്താം തിയ്യതിയാണ് കേസിനാസ്പദമായ സംഭവം രാജദ്രോഹം, ക്രിമനില്‍ ഗൂഡാലോചന, അനധികൃതമായി സംഘംചേരല്‍ എന്നീ കുറ്റങ്ങളാണ് ഗിലാനിക്കെതിരെ ചുമത്തിയിരിക്കുന്നത്

ദൃശ്യമാധ്യമങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ തെളിവായിസ്വീകരിച്ചാണ് പോലീസ് സ്വമേധയ കേസെടുത്തിരിക്കുന്നത്.