പരപ്പനങ്ങാടിയിലേക്ക്‌ മാഹിമദ്യം ഒഴുകുന്നു ചതയദിനത്തില്‍ വില്‍ക്കാനെത്തിച്ച 40 കുപ്പി മദ്യം പിടികുടി

Story dated:Sunday August 30th, 2015,10 01:am
sameeksha sameeksha

mahe liquarപരപ്പനങ്ങാടി :പരപ്പനങ്ങാടി പൂക്കിപറമ്പ്‌ എന്നിവടങ്ങളിലെ ബീവറേജ്‌ കോര്‍പ്പറേഷന്റെ ചില്ലറവിദേശമദ്യഷാപ്പുകള്‍ പൂട്ടിയതോടെ മാഹിയില്‍ നിന്നും മലപ്പുറം ജില്ലയിലെ പടിഞ്ഞാറന്‍ മേഖലയക്കുള്ള അനധികൃതമദ്യത്തിന്റെ കുത്തൊഴുക്ക്‌. കഴിഞ്ഞ പത്ത്‌ ദിവസത്തിനുളളില്‍ പരപ്പനങ്ങാടിയില്‍ മാത്രം പിടികൂടിയിത്‌ നുറുകണക്കിന്‌ കുപ്പികള്‍.malabarinews news

ശനിയാഴ്‌ച പരപ്പനങ്ങാടി എക്‌സൈസ്‌ നടത്തിയ റെയിഡില്‍ ബസ്‌ സ്റ്റാന്‍ഡ്‌ പരിസരത്തുനിന്ന്‌ 40 കുപ്പി മദ്യമാണ്‌ പിടിച്ചെടുത്തത്‌. ഇത്‌ മദ്യശാലകള്‍ക്ക്‌ അവധിയായ ചതയദിനത്തില്‍ വിറ്റഴിക്കാനായി സ്റ്റോക്ക്‌ ചെയ്‌തതാണെന്നാണ്‌ കണക്കാക്കുന്നത്‌


ട്രെയിന്‍ വഴിയാണ്‌ വ്യാപകമായ രീതിയില്‍ പരപ്പനങ്ങാടിയിലേക്ക്‌ മദ്യമെത്തുന്നത്‌. ഇതിനായി ഭിക്ഷക്കാരെയും സ്‌ത്രീകളെയുമാണ്‌ ഉപയോഗിക്കുന്നത്‌. ഇവര്‍ നേരിട്ടും ചില ഏജന്റമുമാര്‍ വഴിയുമാണ്‌ മദ്യം വിറ്റഴിക്കുന്നത്‌. സത്രീകള്‍ ബെല്‍റ്റു രൂപത്തില്‍ അരയിലും കാലിലും മദ്യകുപ്പികള്‍ വെച്ചുകെട്ടിയാണ്‌ മദ്യം കടത്തുന്നതെന്നാണ്‌ റിപ്പോര്‍ട്ട്‌. മദ്യം കടത്തുന്ന മറ്റൊരു വിഭാഗം അന്യസംസ്ഥാന തൊഴിലാളികളാണ്‌. ഇത്തരം വില്‍പ്പനക്കാര്‍ അവരുടെ ഇടിയില്‍ തന്നെയാണ്‌ മദ്യം വിറ്റഴിക്കുന്നത്‌.മുന്നിയൂര്‍ തിരുരങ്ങാടി ഏആര്‍ നഗര്‍ മേഖലകളില്‍ ഇത്തരം കേന്ദ്രങ്ങള്‍

മാഹിയില്‍ നിന്ന്‌ മദ്യമെത്തിക്കുന്നതിന്‌ മാഫിയകള്‍ സ്വീകരിക്കുന്ന മറ്റൊരു മാര്‍ഗ്ഗം കടല്‍ വഴിയാണ്‌. മത്സ്യബന്ധമബോട്ടുകള്‍ വഴിയുമ മറ്റും മലപ്പുറത്തിന്റെ തീരത്ത്‌ മദ്യമെത്തിക്കാന്‍ ഒരു മണിക്കുര്‍ മാത്രം സമയം മതിയെന്നതും, കടലില്‍ പരശോധന തുലോം കുറവാണെന്നതും ഈ കടത്ത്‌ കുടാനിടയാക്കിയിക്കിട്ടുണ്ട്‌