20 കുപ്പി പോണ്ടിച്ചേരി മദ്യവുമായി ഒരാള്‍ പിടിയില്‍

malabarinews newsപരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ വീണ്ടും മാഹിമദ്യം പിടികൂടി 20 കുപ്പി മദ്യവുമായി തീവണ്ടിയിറങ്ങിയ തമിഴ്‌നാട്‌ നെയ്‌വേലി സ്വദേശി പരമശിവമാണ്‌ എക്‌സൈസ്‌ പിടിയിലായത്‌. ചെമ്മാട്ടും പരസര പ്രദേശങ്ങളിലും വില്‍പ്പനക്കായി കൊണ്ടുവന്ന മദ്യമാണ്‌ പിടികൂടിയത്‌.
പരപ്പനങ്ങാടി എക്‌സൈസ്‌ റെയിഞ്ച്‌ ഓഫീസിലെ പ്രിവന്റീവ്‌ ഓഫീസര്‍ പി ഹരിദാസന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ പ്രതിയെ അറസ്റ്റ്‌ചെയ്‌തത്‌. ഇയാളെ തിരൂര്‍ ഒന്നാംക്ലാസ്സ്‌ മജിസ്‌ട്രേറ്റ്‌ കോടതി ദിവസത്തേക്ക്‌ റിമാന്റ്‌ ചെയ്‌തു.

റെയിഡില്‍ പ്രവിന്റീവ്‌ ഓഫീസര്‍ രവീന്ദ്രന്‍, സിഇഓമാരരായ അജിത്ത്‌, രാഗേഷ്‌, ഷിജിത്ത്‌ കണ്ണന്‍, വനിതാ സിഇഓ രോഹിണി കൃഷ്‌ണ എന്നിവര്‍ പങ്കെടുത്തു.