പരപ്പനങ്ങാടിയില്‍ 50 കുപ്പി പോണ്ടിച്ചേരി മദ്യം പിടികൂടി

parappanangadi news 1പരപ്പനങ്ങാടി: പരപ്പങ്ങാടിയില്‍ 50 കുപ്പി പോണ്ടിച്ചേരി നിര്‍മ്മിത വിദേശമമദ്യം പിടികൂടി.  ബസ്‌ററാന്‍ഡിനുള്ളിലെ മുത്രപ്പുരക്ക്‌ പിറകുവശത്ത്‌ ഒരു ട്രാവലര്‍ബാഗിലാണ്‌
ഉപേക്ഷിക്കപ്പെട്ട നിലയില്‍ മദ്യം കണ്ടത്തിയത്‌. വൈകീട്ട്‌ അഞ്ചുമണിയോടെ പരപ്പനങ്ങാടി എക്‌സൈസ്‌ ഇന്‍സ്‌പെടക്ടര്‍ നൗഷാദും സംഘവുമാണ്‌ മദ്യം പിടികൂടിയത്‌. . ട്രെയിനില്‍ കൊണ്ടുവന്ന മദ്യം വില്‍പനകേന്ദ്രത്തിലേക്ക്‌ കടത്തുവാന്‍ ഇവിടെ സൂക്ഷിച്ചുവെച്ചതാണെന്നു കരുതുന്നു,ഓണം സെപഷ്യല്‍ ഡ്രൈവ്‌ പ്രമാണിച്ച്‌ എക്‌സൈസ്‌ വകുപ്പു നടത്തിയ പ്രത്യേകറെയിഡനിടെയാണ്‌ ഈ മദ്യശേഖരം കണ്ടെത്തയിത്‌

പരപ്പനങ്ങാടിയിലും പൂക്കിപ്പറമ്പിലും ബീവറേജ്‌ ഔട്ട്‌ലെറ്റുകള്‍ അടച്ചതോടെ ഗോവന്‍, പോണ്ടിച്ചേരി നിര്‍മ്മിതമദ്യം തീവണ്ടി വഴികടത്തുന്നത്‌ വ്യാപകമായിട്ടുണ്ട്‌.
റെയിഡില്‍ പ്രിവന്റീവ്‌ ഓഫീസര്‍ വി രവീന്ദ്രന്‍, സിഇഓമാരായ യൂസഫലി.ടി, രാകേഷ്‌, പിവി ജയകൃഷണന്‍, ഷിജിത്‌ എന്നിവര്‍ പങ്കെടുത്തു.
,