നിതാഖത്; റിയാദില്‍ കലാപം; രണ്ടു പേര്‍ കൊല്ലപ്പെട്ടു

downloadറിയാദ്: നിതാഖത് പരശോധനക്കെതിരെ സൗദിയില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ 2 പേര്‍ കൊല്ലപെട്ടു. തലസ്ഥാന നഗരമായ റിയാദിലെ മന്‍ഫുഹയിലാണ് അക്രമം ഉണ്ടായത്. കൊല്ലപെട്ടവരില്‍ ഒരാള്‍ സൗദി പൗരനും മറ്റൊരാള്‍ എതേ്യാപ്യന്‍ സ്വദേശിയുമാണ്. നിതാഖത് പരിശോധനക്കെതിരെ 500 ലധികം എതേ്യാപ്യന്‍ തൊഴിലാളികള്‍ തെരുവിലിറങ്ങിയതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. സംഘര്‍ഷത്തില്‍ 68 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പൊട്ടിയ കുപ്പികളും കല്ലും കത്തിയുമായി തെരുവിലിറങ്ങിയ സ്ത്രീകളടക്കമുള്ള കലാപകാരികള്‍ പോലീസുമായി ഏറ്റുമുട്ടുകയായിരുന്നു.

വഴിയില്‍ കണ്ടതെല്ലാം തല്ലി തകര്‍ക്കുകയും കണ്ടവരെയെല്ലാം ആക്രമിക്കുകയുമായിരുന്നു അക്രമി സംഘം. ആക്രമണത്തില്‍ കൂടുതലും പരിക്കേറ്റത് സൗദി പൗരന്‍മാര്‍ക്കാണ്. ഇതേ തുടര്‍ന്ന് ആകാശത്തേക്ക് വെടിവെച്ചാണ് പോലീസ് അക്രമകാരികളെ നിയന്ത്രണ വിധേയമാക്കിയത്. ഇതേ തുടര്‍ന്ന് സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി റിയാദില്‍ നിന്ന് പുറത്തേക്കുള്ള വഴികളെല്ലാം അടച്ചു. ഈ മേഖലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

മുന്‍ഫുഹ പ്രദേശത്ത് ആഫ്രിക്ക വംശജര്‍ക്ക് പുറമെ മലയാളികളും കൂടുതലായിയുണ്ട്.

കലാപത്തിന്റെ വീഡിയോ ദൃശ്യം