കൊൽക്കത്തക്ക് ജയം

കൊച്ചി: ആർത്തിരമ്പിയ മഞ്ഞക്കടലിനെ സാക്ഷിയാക്കി നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാളിന്‍റെ കലാശപ്പോരാട്ടത്തിൽ അത്ലറ്റികോ ഡി കൊൽക്കത്തക്ക് ജയം. ഷൂട്ടൗട്ടിലൂടെ 3-4നാണ് വിജയം. കേരളത്തിനായി കിക്കെടുത്ത രണ്ടു പേര്‍ ലക്ഷ്യം നേടാനാകാതെ പോയി. 1-1 എന്ന സ്‌കോറില്‍ അധികസമയം വരെ തുല്യത പാലിച്ചതോടെയാണ് പോരാട്ടം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.ബ്ലാസ്റ്റേഴ്‌സിനെ ഫൈനലില്‍ കൊല്‍ക്കത്ത തോല്‍പിക്കുന്നത് രണ്ടാം തവണയാണ്. അതുവരെ ആരവത്തിലായിരുന്ന ഗ്യാലറി ബ്ലാസ്റ്റേഴ്സിന്‍റെ തോൽവിയോടെ ശോകമൂകമായി.

കൊല്‍ക്കത്ത മുന്നേറ്റവും ബ്ളാസ്റ്റേഴ്‌സ് പ്രതിരോധവും തമ്മിലായിരുന്നു തുടക്കത്തില്‍ കളി. ആദ്യനിമിഷങ്ങളില്‍ ആരവമുണ്ടാക്കിയെങ്കിലും കളി പുരോഗമിക്കുംതോറും ബ്ളാസ്റ്റേഴ്സ്മുന്നേറ്റം പിന്‍വാങ്ങി.
90ാം മിനിറ്റും കഴിഞ്ഞ് റഫറി അനുവദിച്ച അഞ്ച് മിനിറ്റിലും മത്സരം സമനിലയില്‍ തുടര്‍ന്നതിനാല്‍ കലാശപ്പോരാട്ടം അധികസമയത്തേക്ക് നീണ്ടു. 93ാം മിനിറ്റില്‍ ബെല്‍ഫോര്‍ട്ടിന് ഗോളി മാത്രം മുന്നില്‍ നില്‍ക്കുന്ന മികച്ച അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. തൊട്ടുടനെ പരിക്കേറ്റ സെറീന കളിക്കളത്തില്‍ നിന്നും പിന്‍വാങ്ങി. തുടര്‍ന്നിങ്ങോട്ട് കേരള മുന്നേറ്റ നിര തിരമാല കണക്കെ വന്നെങ്കിലും അതെല്ലാം വംഗനാടന്‍ പ്രതിരോധത്തില്‍ തട്ടി ഇല്ലാതായി. അതിനിടെ ്അസിസ്റ്റന്റ്് റഫറിയുമായി സംസാരിച്ചതിന് കൊല്‍ക്കത്തന്‍ കോച്ച് മൊളീഞ്ഞോക്ക് റഫറി താക്കീത് നല്‍കി. 98ാം മിനിറ്റില്‍ കൊല്‍ക്കത്തന്‍ താരം യുവാന്‍രാജ ബ്ലാസ്റ്റേഴ്‌സ് പോസ്റ്റില്‍ വെച്ച് ഹാന്‍ഡ് ബാളില്‍ തട്ടി മറ്റൊരവസരവും പാഴായി. മികച്ച മുന്നേറ്റങ്ങളോടെ ഇരുടീമുകളും അധികസമയം തുല്യത പാലിച്ചതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.