ശോഭയാത്രക്ക്‌ പങ്കെടുത്തു മടങ്ങിയ മുന്ന്‌ പേര്‍ക്ക്‌ ഭക്ഷ്യവിഷബാധയേറ്റു


parappanangadi sashtami rohini copyപരപ്പനങ്ങാടി: ശോഭായാത്രയില്‍ പങ്കെടുത്ത്‌ മടങ്ങുകയായിരുന്ന ബാലഗോകുലം പ്രവര്‍ത്തകര്‍ ക്ഷീണം മാറ്റാന്‍ കുടിച്ച ലഘുപാനീയത്തില്‍ നിന്ന്‌ ഭക്ഷ്യവിഷബാധയേറ്റു, വള്ളിക്കുന്ന്‌ സ്വദശേികളായ പടിക്കല്‍ കണ്ടി വീട്ടില്‍ വിഷ്‌ണു(18), ജിഷ്‌ണു(16) തൊട്ടിത്തൊടി മണികണ്‌ഠന്‍(19) എന്നിവര്‍ക്കാണ്‌ ഭക്ഷ്യവിഷബാധയേറ്റത്‌. ഇവരെ ചെട്ടിപടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌,

unnamed 11അരിയല്ലുരില്‍ നിന്ന്‌ രവിപുരം ക്ഷേത്രപരിസരത്തേക്ക്‌ നീങ്ങിയ  ശോഭായാത്രയില്‍ കളരിപയറ്റ്‌ അവതരിപ്പിച്ചവരായിരുന്നു ഇവര്‍ ഇതിന്‌ ശേഷം ദാഹം മാറ്റാനായി കഴിച്ച ലഘുപാനീയത്തില്‍ നിന്നാണ്‌ വിഷബാധയേറ്റതെന്നാണ്‌ കരുതുന്നത്‌. വൈകീട്ട്‌ ആറര മണിയോടെയാണ്‌ സംഭവം ഈ വെള്ളം കഴിച്ച്‌ കുറച്ചുകഴിഞ്ഞതോടെ ഇവര്‍ ശര്‍ദ്ധിക്കുകയും ബോധം നഷ്ടപെടുകയുമായിരുന്നു.