Section

malabari-logo-mobile

കാര്‍ഷിക-ഭക്ഷ്യ-പുഷ്‌പ-പുസ്‌തക മെഗാ മേളയ ശ്രദ്ധേയമാകുന്നു

HIGHLIGHTS : തേഞ്ഞിപ്പലം: അമ്യൂസ്‌മെന്റ്‌ പാര്‍ക്ക്‌ പൂര്‍ണ തോതില്‍ സജ്ജമായതോടെ കാലിക്കറ്റ്‌ സര്‍വകലാശാലാ കോഹിനൂര്‍ ഗ്രൗണ്ടില്‍ നടക്കുന്ന

University Agri-Food-Flower-Book Fest 2015-1തേഞ്ഞിപ്പലം: അമ്യൂസ്‌മെന്റ്‌ പാര്‍ക്ക്‌ പൂര്‍ണ തോതില്‍ സജ്ജമായതോടെ കാലിക്കറ്റ്‌ സര്‍വകലാശാലാ കോഹിനൂര്‍ ഗ്രൗണ്ടില്‍ നടക്കുന്ന കാര്‍ഷിക-ഭക്ഷ്യ-പുഷ്‌പ-പുസ്‌തക മെഗാ മേള സജീവമായി. കോഴിക്കോട്‌ റീജിണല്‍ സയന്‍സ്‌ സെന്റര്‍ & പ്ലാനറ്റോറിയത്തിന്റെ വിവിധ ശാസ്‌ത്ര തത്വങ്ങള്‍ ഉള്‍പ്പെടുത്തിയ പ്രത്യേക പ്രദര്‍ശനം വാഹനത്തില്‍ സംഘടിപ്പിച്ചിട്ടുണ്ട്‌. പ്രപഞ്ച രഹസ്യങ്ങളും ശാസ്‌ത്ര തത്വങ്ങളും ലളിതമായി അനാവരണം ചെയ്യുന്ന മൊബൈല്‍ മിനി പ്ലാനിറ്റോറിയം കാണാന്‍ വന്‍ തിരക്കാണ്‌ അനുഭവപ്പെടുന്നത്‌. കോംട്രസ്റ്റ്‌ കണ്ണാശുപത്രിയുടെ ആഭിമുഖ്യത്തില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ്‌ എല്ലാ ദിവസവും നടത്തുന്നുണ്ട്‌. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക്‌ സര്‍ജറി അടക്കമുള്ള അടിയന്തിര വിദഗ്‌ധ ചികിത്സകള്‍ സൗജന്യമായി കോംട്രസ്റ്റ്‌ നല്‍കുന്നതിനാല്‍ വന്‍ജനാവലിയാണ്‌ ദിവസവും എത്തുന്നത്‌.

കെജി മുതല്‍ പ്ലസ്‌ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക പ്രതിഭാ നിര്‍ണയ പരിപാടി വൈകുന്നേരം അഞ്ച്‌ മുതല്‍ 6.30 വരെ നടക്കുന്നു. പൊതുജനങ്ങള്‍ക്കായി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്‌. മാര്‍ച്ച്‌ 31-ന്‌ വെകുന്നേരം മൂന്ന്‌ മണിക്ക്‌ വെജിറ്റബിള്‍ പ്രിന്റിംഗില്‍ മത്സരം നടക്കും. കൂടാതെ കലാഭവന്‍ ജയനും സംഘവും അവതരിപ്പിക്കുന്ന കോമഡി ഷോ, കരോക്കെ തുടങ്ങിയവയുമുണ്ടായിരിക്കും. സ്‌കൂളുകളും കോളേജുകളും മധ്യവേനലവധിക്ക്‌ അടക്കുന്നതോടെ മേള അക്ഷരാര്‍ത്ഥത്തില്‍ ജനകീയമാകുമെന്നാണ്‌ സംഘാടകരുടെ വിലയിരുത്തല്‍.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!