പ്രളയബാധിതരെ സഹായിക്കാൻ പൊന്മുണ്ടം ഗവ.ഹയർ സെക്കന്ററി സ്കൂൾ വിദ്യാർഥികൾ

താനൂർ : പ്രളയബാധിതരെ സഹായിക്കാൻ പൊന്മുണ്ടം ഗവ.ഹയർ സെക്കന്ററി സ്കൂൾ വിദ്യാർഥികൾ നൽകിയത് 106000 രൂപ. താനൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ പി രമേഷ് കുമാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള തുക ഏറ്റുവാങ്ങി. സ്കൂൾ ഹെഡ്മാസ്റ്റർ ഇ സുരേന്ദ്രൻ, സ്കൂൾ ലീഡർ യദുകൃഷ്ണൻ എന്നിവർ ചേർന്നാണ് തുക കൈമാറിയത്.
സ്കൂൾ അങ്കണത്തിൽ ചേർന്ന ചടങ്ങിൽ പിടിഎ പ്രസിഡന്റ് മുഹമ്മദ് ഷക്കീർ അധ്യക്ഷനായി. വാർഡംഗം അബ്ദുൽഗഫൂർ, എസ്എംസി ചെയർമാൻ അബ്ദുൾനാസർ, താനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുണ്ടിൽ ഹാജറ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പാൾ സദൻ സ്വാഗതവും, അഹമ്മദ് കുട്ടി നന്ദിയും പറഞ്ഞു.
സ്കൂളിലെ പ്രീപ്രൈമറി മുതൽ ഹയർസെക്കന്ററി വരെയുള്ള 1581 വിദ്യാർത്ഥികൾ നൽകിയ തുകയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയത്. ഏറെ പരാധീനതയിലാണ്  സ്കൂൾ പ്രവർത്തിക്കുന്നതെങ്കിലും, താനൂർ ഉപജില്ലയിലെ 103 സ്കൂളുകളിൽ ഏറ്റവും കൂടുതൽ തുക കൈമാറിയ വിദ്യാലയവും പൊന്മുണ്ടം ഗവ ഹയർ സെക്കന്ററി സ്കൂളാണ്

Related Articles