Section

malabari-logo-mobile

മലപ്പുറത്തെ പ്രളയബാധിത പ്രദേശങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് തയ്യാറാക്കും; ജില്ലാ കളക്ടര്‍

HIGHLIGHTS : മലപ്പുറം:ജില്ലയിലെ പ്രളയത്തെക്കുറിച്ചും പ്രളയബാധിത പ്രദേശങ്ങളെക്കുറിച്ചും റിപ്പോർട്ട് തയ്യാറാക്കുമെന്ന് ജില്ലാ കളക്ടർ അമിത് മീണ പറഞ്ഞു. വളണ്ടിയേര്‍...

മലപ്പുറം:ജില്ലയിലെ പ്രളയത്തെക്കുറിച്ചും പ്രളയബാധിത പ്രദേശങ്ങളെക്കുറിച്ചും റിപ്പോർട്ട് തയ്യാറാക്കുമെന്ന് ജില്ലാ കളക്ടർ അമിത് മീണ പറഞ്ഞു. വളണ്ടിയേര്‍സിന് പരിശീലനം നൽകുന്നതിനായി മലപ്പുറം ജില്ലാ ഭരണകൂടവും

ആക്ട് ഓൺ  (The Time is Now) ഉം സംയുക്തമായി സംഘടിപ്പിച്ച ഏകദിന പരിശീലന ക്യാംപ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

sameeksha-malabarinews

പഠനത്തിലൂടെ പ്രകൃതിലോല പ്രദേശങ്ങൾ, നദികളുടെ  ശരിയായ അതിർത്തികൾ തുടങ്ങിയവ മനസ്സിലാക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.  പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക്  കോട്ടം തട്ടാത്ത രീതിയിലായിക്കും ഇനി നിർമാണങ്ങൾ. ഭാവിയിൽ ഇനി ഇത് പോലെയുള്ള ദുരന്തങ്ങൾ ഒഴിവാക്കാൻ ഈ റിപ്പോർട്ടിലൂടെ സാധിക്കുമെന്നും പറഞ്ഞു. ഓരോ താലൂക്ക് അടിസ്ഥാനത്തിൽ നഷ്ടപ്പെട്ട രേഖകൾ വീണ്ടും  നൽകാനുള്ള അദാലത്ത് ജില്ലയിൽ നടത്തുകയാണെന്നും പറഞ്ഞു.

പ്രളയത്തെ ഒറ്റക്കെട്ടായി  നേരിട്ടുവെന്നും എല്ലാവരെയും ഇക്കാര്യത്തിൽ അഭിനന്ദിക്കുന്നെന്നും കളക്ടർ പറഞ്ഞു.

ദുരന്തബാധിത പ്രദേശങ്ങളിലെ വീടുകൾ ജനമൈത്രി പോലീസ് ഉദ്യോഗസ്ഥർ സന്ദർശിക്കുമെന്ന് പ്രതീഷ് കുമാർ ഐ.എ. എസ് പറഞ്ഞു.ജില്ലയിലെ രക്ഷാപ്രവർത്തനം ഏറ്റവും വേഗത്തിലും സുരക്ഷിതവുമായിരുന്നു. അതിനാൽ കൂടുതലാളുകളെ രക്ഷിക്കാൻ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

ആഴ്ച്ചയിൽ ഒരു ദിവസം നിർബന്ധമായും ഡ്രൈ ഡേ ആചരിക്കണമെന്ന് ചടങ്ങിൽ ഡി.എം. ഒ ഡോ. സക്കീന പറഞ്ഞു. വെള്ളത്തിൽ കൂടി പകരുന്ന രോഗങ്ങൾ, പകർച്ച വ്യാധികൾ, കൊതുക് ജന്യ രോഗങ്ങൾ എന്നിവയ്ക്കെതിരെ ജാഗ്രത പാലിക്കണമെന്നും  ഡി.എം.ഒ പറഞ്ഞു. പ്രളയബാധിതർക്ക് മാനസികമായ പിന്തുണ നൽകണമെന്നും പറഞ്ഞു.

ശാസ്ത്രീയമായ പഠനമാണ് പ്രളയബാധിത റിപ്പോർട്ട് തയ്യാറാക്കാൻ നടത്തുന്നതെന്ന് ടൗൺ പ്ലാനിംങ്ങ് ഓഫീസർ ആയിഷ പറഞ്ഞു.

സംസ്ഥാനത്തെ ദുരന്ത ബാധിത പ്രദേശങ്ങളിലെ തുടർ പ്രവർത്തനങ്ങൾക്ക് തയ്യാറായ വളണ്ടിയേഴ്സിനാണ് പരിശീലനം നൽകുന്നത്. ഈ പ്രളയത്തിലെ തുടർ പ്രവർത്തനങ്ങൾക്കും ഭാവിയിൽ  പ്രകൃതി ക്ഷോഭങ്ങൾ ഉണ്ടാവുകയാണെങ്കിൽ പ്രവർത്തിക്കാനുള്ള പരിശീലനം ലഭിച്ച നല്ലൊരു വളണ്ടിയർ ടീമിനെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്ട് ഓൺ പ്രവർത്തിക്കുന്നത്. ജില്ലയിൽ സർക്കാർ  വീട് നിർമിക്കാൻ കൊടുക്കുന്ന നാല് ലക്ഷത്തിലധികം ചെലവ് വരുന്നവർക്ക് 2 ലക്ഷം അധികമായി ആക്ട് ഓൺ നൽകും.   300 കുടുംബങ്ങൾ ഇതിനായി ജനകീയ സാമ്പത്തിക സമിതിയിലൂടെ  ആറ് കോടി രൂപ ആക്ട് ഓൺ സമാഹരിക്കും. ഇതിനോടകം 80 വീടുകൾക്ക് സ്പോൺസർഷിപ്പ് ലഭിച്ചുവെന്നും ആക്ട് ഓൺ ഭാരവാഹികൾ കളക്ടറെ അറിയിച്ചു. സംസ്ഥാനത്തിനകത്തും പുറത്തും അന്താരാഷ്ട്ര തലത്തിലും റീലിഫ് പ്രവർത്തനങ്ങൾ നടത്താണ് ആക്ട് ഓൺ ലക്ഷ്യമിടുന്നത്. 1500 ലധികം വോളണ്ടിയർമാർ ആണ് ആക്ട് ഓണിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഡിസാസ്റ്റർ മാനേജ്മെന്റ്  വിദഗ്ധനും ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് എന്ന സംഘടനയുടെ സൗത്ത് ഏഷ്യ ജനറൽ സെക്രെടറിയും 30 ഓളം രാജ്യങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക് നേതൃത്വം കൊടുക്കുകയും ചെയ്ത ഡോ.സന്തോഷ് കുമാര്‍ ക്ലാസ് എടുത്തു.  കൂടാതെ നേപ്പാള്‍ ഭൂകമ്പകാലത്ത് എമര്‍ജെന്‍സി ടീമില്‍ പ്രവര്‍ത്തിച്ച ഡോ .നസീര്‍, പ്രശസ്ത സൈക്കോളജിസ്റ് ഡോ ജവാദ് റഹ്മാൻ തുടങ്ങിയവരും സംസാരിച്ചു.

 

കുറ്റിപ്പുറം എം ഇ എസ് എഞ്ചിനീയറിംഗ് കോളേജ് ആഡിറ്റോറിയത്തിൽ നടന്ന ഏക ദിന പരിശീലന ക്യംപിൽ ആക്ട് ഓൺ ചെയർമാൻ ഡോ.എൻ.എം മുജീബ് അധ്യക്ഷനായി.  ടി.വി സിദ്ദിഖ്, നജീബ് കുറ്റിപ്പുറം, ആഷിക് കൈനിക്കര തുടങ്ങിയവർ സംസാരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!