ദുരിതാശ്വാസ നിധിയിലേക്ക് പരപ്പനങ്ങാടി നഗരസഭ നല്‍കിയത് അഞ്ചുലക്ഷം രൂപ

പരപ്പനങ്ങാടി നഗരസഭ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത് അഞ്ചുലക്ഷത്തി അയ്യായിരത്തി അഞ്ഞൂറു രൂപ. തനത് ഫണ്ടില്‍ നിന്ന് മൂന്നു ലക്ഷം രൂപയും ജീവനക്കാരില്‍ നിന്നും കൗസിലര്‍മാരില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും സമാഹരിച്ച തുകയാണിത്.
നഗരസഭാ ചെയര്‍പേഴ്സ ജമീല ടീച്ചര്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം ഉസ്മാന്‍, കൗണ്‍സിലര്‍ ദേവന്‍ ആലുങ്ങല്‍, നഗരസഭാ സെക്രട്ടറി കെ.ബി വിശ്വനാഥന്‍ എന്നിവര്‍ ചേര്‍ന്നാണ് മന്ത്രി കെടി ജലീലിന് തുക കൈമാറിയത്.

Related Articles