Section

malabari-logo-mobile

പ്രളയമൊഴിഞ്ഞു;വറ്റാത്ത കണ്ണിരോടെ സിനാന്റെ കുടുംബം

HIGHLIGHTS : പരപ്പനങ്ങാടി:കടലുണ്ടിപ്പുഴയില്‍ തോണിമറിഞ്ഞ് കാണാതായ മുഹമ്മദ് സിനാ(12)നെ ഇതുവരെ കണ്ടെത്താനായില്ല. ആഗസ്റ്റ് 16 തോണിമറിഞ്ഞ് സിനാനെ കാണാതായതുമുതല്‍  പര...

പരപ്പനങ്ങാടി:കടലുണ്ടിപ്പുഴയില്‍ തോണിമറിഞ്ഞ് കാണാതായ മുഹമ്മദ് സിനാ(12)നെ ഇതുവരെ കണ്ടെത്താനായില്ല. ആഗസ്റ്റ് 16 തോണിമറിഞ്ഞ് സിനാനെ കാണാതായതുമുതല്‍  പരപ്പനങ്ങാടി അറ്റത്തങ്ങാടിയിലെ സദക്കായി പറമ്പില്‍ വീട്ടില്‍  ഉറക്കമില്ലാത്ത

സിനാന്‍
സിനാന്‍

രാവുകളാണ്.

sameeksha-malabarinews

പ്രളയജലം ഇറങ്ങുകയും പേമാരി പെയ്തോഴിഞ്ഞെങ്കിലും ഈ വീട്ടിലെ സങ്കടമഴ ഇപ്പോഴും ചോര്‍ന്നിട്ടില്ല. സിനാന്‍ ഉള്‍പ്പെടെ ആറംഗ കുടുംബം സന്തോഷ ജീവിതം നയിച്ചുവരുന്നതിനിടയിലാണ് പ്രളയജലത്തില്‍പ്പെട്ട് സിനാനെ കാണാതായത്. ഇതോടെ ഉറ്റവരും നാട്ടുകാരും തീരാസങ്കടത്തിലേക്ക് എടുത്തെറിയപ്പെടുകയായിരുന്നു. തന്റെ മകനെന്താണ് സംഭവിച്ചതെന്നറിയാതെ സിനാന്റെ ഉമ്മ ഫൗസിയ കണ്ണീരോടെയാണ് ഒരോ മണിക്കൂറുകളും തള്ളിവിടുന്നത്. പിതാവ് അബ്ദുള്‍ഗഫൂര്‍ മകന്‍ നഷ്ടമായ അന്നുതൊട്ട് കടലുണ്ടിപുഴയില്‍ ഇന്നും തിരച്ചില്‍ തുടരുകയാണ്. സിനാനില്ലാത്ത വീട് ഇവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഓരോദിവസത്തെ തിരച്ചിലിലും പ്രതീക്ഷ വെച്ചു പുലര്‍ത്തിയിരുന്നെങ്കിലും വിപരീതഫലമാണുണ്ടായത്.

നഗരസഭ,പോലീ സ് അഗ്നിശമനസേന,സന്നദ്ധ സംഘടനകള്‍,യുവജനപ്രസ്ഥാനങ്ങള്‍, എക്സൈസ്,മുങ്ങല്‍ വിദഗ്ദ്ധര്‍,മത്സ്യത്തൊഴിലാളി കള്‍,കടത്തുകാര്‍ തുടങ്ങി എല്ലാവിഭാഗവും തിരച്ചില്‍ നടത്തിയിരുന്നു. ഇപ്പോഴും ഒറ്റപെട്ട തിരച്ചില്‍ നടക്കുന്നുണ്ടെങ്കിലും തിരച്ചില്‍ അവസാനിച്ചതുപോലെയാണ്. പക്ഷെ പിതാവ് അബ്ദുല്‍ഗഫൂറിനു മകനെകണ്ടെത്താതെ വിശ്രമിക്കാനാകുന്നില്ല. തോണി മറിഞ്ഞു പുഴയില്‍ മുങ്ങിതാഴ്ന്ന സിനാനെ കണ്ടെത്താന്‍ എല്ലാസംവിധാനങ്ങളോടും കൂടിയ നാവികസേനയുടെ സേവനം ലഭ്യമാക്കണ മെന്നാണ് പിതാവിന്‍റെ ആവശ്യം.കൂടാതെ മണ്ണട്ടാംപാറക്കപ്പുറത്തേക്കും തിരച്ചില്‍ നടത്തണമെന്ന ആവശ്യം ഉന്നയിച്ച് പിതാവ് കലക്ടര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്.

പുഴയോരം ഇടിഞ്ഞു വീണുണ്ടായ മണല്‍ തിട്ടക്കടിയില്‍ പെട്ടതാവാനാണ് സാധ്യതയെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം
.ഒരാള്‍ഉയരത്തില്‍ പുഴ തൂര്‍ന്നത്‌ ഇതിന്കാരണമായി ചൂണ്ടിക്കാട്ടുന്നുണ്ട്. പുഴ വഴിമാറി ഒഴുകിയതിനാല്‍ പറമ്പുകളിലെ കുളങ്ങളും തോടുകള്‍ സ൦ഗമിക്കുന്നിടങ്ങളിലും പുഴയോരങ്ങളിലെ വള്ളിക്കാടുകളും പരിശോധിച്ചതിനാല്‍ ആ നിലക്കുള്ള സംശയനിവാരണവും പൂര്‍ത്തിയാക്കിയിട്ടുണ്ട്.  പാലത്തിങ്ങൽ സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിയായ മുഹമ്മദ്സിനാനു വേണ്ടി വീട്ടുകാരു൦  സഹപാഠികളു അധ്യാപകരുടേയും അന്തമായ കാത്തിരിപ്പ് നാടിന്‍റെ നൊമ്പര കാഴ്ചയായിരിക്കുകയാണ്.

പടം:തോണി മറിഞ്ഞു കടലുണ്ടി പുഴയില്‍ കാണാതായ മുഹമ്മദ്‌ സിനാന്‍റെ കുടുംബം

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!