Section

malabari-logo-mobile

മലപ്പുറം ജില്ലയില്‍ 143 ക്യാമ്പുകളിലായി 22086 പേര്‍

HIGHLIGHTS : മലപ്പുറം: ജില്ലയില്‍ മഴക്കെടുതിയെ തുടര്‍ന്നു കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇന്നലെ മാത്രം 70 പുതിയ ക്യാമ്പുകള്‍ തുടങ്ങി. ...

മലപ്പുറം: ജില്ലയില്‍ മഴക്കെടുതിയെ തുടര്‍ന്നു കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇന്നലെ മാത്രം 70 പുതിയ ക്യാമ്പുകള്‍ തുടങ്ങി. ഇതോടെ ജില്ലയിലെ ക്യാമ്പുകളുടെ എണ്ണം 143 ആയി. നിലമ്പൂര്‍ താലൂക്കില്‍ 26 ക്യാമ്പുകളിലായി ആകെ 2434 പേരാണുള്ളത്. പൊന്നാനി താലൂക്കില്‍ 16 ക്യാമ്പുകളിലായി 1101 പേര്‍ താമസിക്കുന്നു. കൊണ്ടോട്ടി താലൂക്കില്‍ ആറ് ക്യാമ്പുകളിലായി 2382 പേരാണുള്ളത്. ഏറനാട് താലൂക്കില്‍ 31 ക്യാമ്പുകളിലായി 3757 പേര്‍ താമസിക്കുന്നു. തിരൂരങ്ങാടി താലൂക്കില്‍ 20 ക്യാമ്പുകളിലായി 3875 പേരാണുള്ളത്. തിരൂര്‍ താലൂക്കില്‍ 17ക്യാമ്പുകളില്‍ 6964 പേരാണ് താമസിക്കുന്നത്. പെരിന്തല്‍മണ്ണ താലൂക്കില്‍ 27 ക്യാമ്പുകളിലായി 1573 പേരാണുള്ളത്.

ക്യാമ്പുകളിലെല്ലാം ഭക്ഷണം, മരുന്ന്, വസ്ത്രം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളെല്ലാം സര്‍ക്കാര്‍ യഥേഷ്ടം ഉറപ്പുവരുത്തിയിട്ടുണ്ട്. കൂടാതെ സന്നദ്ധ സംഘടനകളും വ്യക്തികളും നല്‍കിയ സാധനങ്ങളും ക്യാമ്പുകളില്‍ കലക്ടറേറ്റിലെയും താലൂക്കുകളിലെയും കട്രോള്‍ റൂമുകള്‍ മുഖേനെ എത്തിക്കുന്നുണ്ട്.

sameeksha-malabarinews

ഓരോ ക്യാമ്പുകളിലും റവന്യൂ, പഞ്ചായത്ത്, ആരോഗ്യ വകുപ്പുകളിലെ ഓരോ ഉദ്യോസ്ഥരുടെ മേല്‍നോട്ടം മുഴുസമയം ക്യാമ്പിലുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!